കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വിചാരണക്കോടതിയിലിരിക്കുമ്പോഴും ഫോണില്‍ ഉപയോ?ഗിച്ചു എന്ന കണ്ടെത്തല്‍ ?ഗുരുതരമെന്ന് പ്രോസിക്യൂഷന്‍. സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമുണ്ടായെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. തുടരന്വേഷണം നീട്ടിച്ചോദിച്ചുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവ് പ്രോസിക്യൂഷന്‍ ആയുധമാക്കിയേക്കും. കഴിഞ്ഞദിവസം പുറത്തുവന്ന ഫോറന്‍സിക് പരിശോധനയിലാണ് മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഉപയോ?ഗിച്ചെന്ന വിവരം പുറത്തുവന്നത്. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പെറ്റീഷന്‍ അടുത്തദിവസം ഹൈക്കോടതി പരി?ഗണിക്കാനിരിക്കേയാണ് സുപ്രീകോടതി ഉത്തരവിന്റെ ലംഘനമുണ്ടായെന്ന വാദം അന്വേഷണസംഘം മുന്നോട്ടുവെയ്ക്കുക. 2019 സെപ്റ്റംബറില്‍ ദിലീപ് ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അന്ന് അതിജീവിത കേസില്‍ കക്ഷി ചേരുകയും ദൃശ്യങ്ങള്‍ കാണിക്കരുതെന്നും അത് തന്റെ അന്തസ്സിനെ ബാധിക്കുമെന്നും പറഞ്ഞിരുന്നു. അന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ പ്രതികളേയും മറ്റും ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ അതീവശ്രദ്ധവേണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കം പകര്‍ത്തപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ പ്രതിഭാഗം കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് പരിശോധിച്ചതാരെന്ന് കണ്ടെത്തണമെന്ന് അന്വേഷണസംഘത്തോട് കഴിഞ്ഞദിവസം വിചാരണക്കോടതി നിര്‍ദേശിച്ചിരുന്നു. തുടരന്വേഷണത്തിന് അനുവദിച്ച സമയം തീര്‍ന്നതിനെത്തുടര്‍ന്ന് ശനിയാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് എറണാകുളം സ്‌പെഷ്യല്‍ അഡിഷണല്‍ സെഷന്‍സ് കോടതി ഇക്കാര്യം പറഞ്ഞത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് 2021 ജൂലായ് 19-ന് ഉച്ചയ്ക്ക് 12.19 മുതല്‍ 12.54 വരെ ജിയോ സിംകാര്‍ഡുള്ള ഒരു വിവോ ഫോണിലിട്ടു പരിശോധിച്ചെന്ന് ഫൊറന്‍സിക് വിഭാഗം റിപ്പോര്‍ട്ടു നല്‍കിയിരുന്നു. കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മെമ്മറി കാര്‍ഡ് പരിശോധിക്കുന്ന സമയം അന്വേഷണ ഉദ്യോഗസ്ഥരോ പ്രതിഭാഗം അഭിഭാഷകരോ പ്രോസിക്യൂഷന്‍ അഭിഭാഷകരോ കോടതിയിലുണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രതിഭാഗം അഭിഭാഷകരുടെയും സി.ഡി.ആര്‍.(കോള്‍ ഡീറ്റെയില്‍സ് റെക്കോഡ് പരിശോധിച്ചതിലൂടെയാണ് ഇത് വ്യക്തമായത്. ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ കണ്ടുവെന്ന് വാദമുയര്‍ന്നിരുന്നു. എന്നാല്‍, അന്നു പകല്‍ രണ്ടുവരെ അഭിഭാഷകന്‍ തൃപ്പൂണിത്തുറയിലായിരുന്നുവെന്നും സി.ഡി.ആര്‍. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരും പകല്‍ 1.15-വരെ ആലുവ പോലീസ് ക്ലബ്ബിലായിരുന്നു. ഇക്കാര്യം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. അതിനിടെ നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് ഇമേജിന്റെ പകര്‍പ്പുകള്‍ തിങ്കളാഴ്ച അന്വേഷകസംഘം ഹൈക്കോടതിയിലെത്തിക്കും. കോടതിനിര്‍ദേശപ്രകാരം ഫൊറന്‍സിക് ഇമേജിന്റെ പകര്‍പ്പുകള്‍ ശനിയാഴ്ച തിരുവനന്തപുത്തെ ലാബില്‍നിന്ന് അന്വേഷകസംഘം ശേഖരിച്ചു. ദൃശ്യങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കാന്‍ കോടതിജീവനക്കാരെ ചോദ്യംചെയ്യുന്നതിന് കോടതിയുടെ അനുമതി വേണം. മെമ്മറി കാര്‍ഡ് ഉപയോഗിച്ചെന്ന് പറയുന്ന വിവോഫോണ്‍ ഏതെന്ന് കണ്ടെത്തുവാനും കോടതിജീവനക്കാരെ ചോദ്യംചെയ്യേണ്ടതുണ്ട്. തുടരന്വേഷണ കാലാവധിയെ ആശ്രയിച്ചാകും ഇക്കാര്യത്തിലുള്‍പ്പെടെ തീരുമാനമെടുക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....