കണ്ണൂര്‍: പടക്ക നിര്‍മാണ കമ്പനികള്‍ക്കുള്ള ലൈസന്‍സിന്റെ മറവിലാണ് ബോംബ് നിര്‍മിക്കാനുള്ള വെടിമരുന്ന് തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്നത്. മാഹി വടകര ഭാഗങ്ങളിലെ പടക്ക നിര്‍മാണ ശാലകളില്‍ നിന്ന് ഏജന്റുമാര്‍ വഴി കണ്ണൂരിലെ ക്രിമിനല്‍ സംഘങ്ങള്‍ ഈ വെടിക്കോപ്പ് കടത്തിക്കൊണ്ടുവരും. മണി ചെയിന്‍ പോലെയുള്ള ഈ സംവിധാനം തകര്‍ക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രധാന കണ്ണിയായ അനൂപ് മാലിക്ക് നിരവധി സഫോടന കേസുകളില്‍ പ്രതിയാണെങ്കിലും ഒളിവിലിരുന്ന് വെടിമരുന്ന് വിതരണം തുടരുകയാണ്. 2016 മെയ് 24ന് രാത്രി കണ്ണൂര്‍ നഗരത്തിനുള്ളില്‍ ഒരു ഉഗ്ര സ്ഫോടനമുണ്ടായി. പൊടിക്കുണ്ടിലെ അനൂപ് മാലിക്കിന്റെ വീട് തവിട് പൊടി. ചുറ്റിലുമുള്ള പത്തിലേറെ വീടുകളും ഭാഗികമായി തകര്‍ന്നു. അനൂപിന്റെ മകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. നഗരത്തെ ഞെട്ടിച്ച ഫോടനത്തിന്റെ പിന്നാലെ വെളിവായത് അനൂപ് മാലിക്കിന്റെ ക്രിമിനല്‍ ലോകം. ഒരു ലൈസന്‍സുമില്ലാതെ ഉത്സവങ്ങള്‍ക്ക് ഗുണ്ട് വിതരണം ചെയ്യുന്ന അനൂപ് പാര്‍ട്ടി വത്യാസം ഇല്ലാതെ രാഷ്ട്രീയക്കാര്‍ക്കും യഥേഷ്ടം ബോംബുണ്ടാക്കാന്‍ വെടിമരുന്ന് കൊടുത്തു. അങ്ങനെ സൂക്ഷിച്ച വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്. പൊടിക്കുണ്ടിന് പിന്നാലെ ചാലക്കുന്നില്‍ സ്ഫോടക ശേഖരം പിടിച്ചതിലും പന്നേന്‍പാറയില്‍ വെടിമരുന്ന് കണ്ടെത്തിയതിലും പ്രതിസ്ഥാനത്ത് അനൂപുണ്ടായിരുന്നു. ഏറ്റവും അവസാനം തോട്ടടയില്‍ കല്യാണ പാര്‍ട്ടിയില്‍ ബോംബേറുണ്ടായി ഒരാള്‍ മരിച്ച കേസിലും വെടിമരുന്ന് നല്‍കിയത് അനൂപ്. പൊലീസിന്റെ മൂക്കിന് തുമ്പില്‍ നിന്ന് അനൂപ് വെടിമരുന്ന് വിതരണം ചെയ്യുമ്പോഴും ഇയാള്‍ ഒളിവിലാണെന്ന് പറഞ്ഞ് ഉരുണ്ടുകളിക്കുന്നു അന്വേഷണ സംഘം. അനൂപ് ഉള്‍പ്പെടെ ദല്ലാള്‍മാര്‍ക്ക് ഈ വെടിമരുന്ന് എവിടെ നിന്നു വരുന്നു എന്ന ചോദ്യം എത്തി നില്‍ക്കുന്നത് മാഹിയിലേയും വടകരയിലേയും പടക്ക നിര്‍മാണ കമ്പനികളിലേക്കാണ്. ഈ കണ്ണിയില്‍ മുന്‍പ് ഉണ്ടായിരുന്ന ഒരാള്‍ ഈ അധോലോക പ്രവര്‍ത്തനം വിവരിക്കുന്നത് ഇങ്ങനെ... 'മണി ചെയിന്‍ പോലെയാണിത്. വെടിമരുന്ന് വേണ്ടവര്‍ പണം ഏജന്റിന് കൈമാറണം. അയാള്‍ മറ്റൊരാള്‍ക്ക്. അങ്ങനെ കണ്ണിയുടെ അവസാനം വെടിമരുന്ന് വിതരണക്കാരിലെത്തും. പണം പോയ വഴിതന്നെ വെടിക്കോപ്പും മടങ്ങിയെത്തും. തന്നത് ആരെന്ന് ഒരിക്കലും അറിയുകയുമില്ല.'ബോംബ് സ്ഫോടനക്കേസുകളുടെ വേരറുക്കണമെങ്കില്‍ ഈ ചങ്ങല പൊട്ടിക്കണം. അതിന് പൊലീസ് മെനക്കെടാറില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....