ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അയല്‍ക്കാരായ മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്. വീടിന് സമീപത്ത് നിന്നും പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയ യുവാക്കാള്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ 23, 25, 35 വയസുള്ള മൂന്ന് പേര്‍ക്കെതിരേ പോക്സോ ചുമത്തി പോലീസ് കേസെടുത്തു. ജൂലായ് ആറിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 16 വയസുള്ള പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടില്‍പോയി മടങ്ങിവരികയായിരുന്നു. വസന്ത് വിഹാര്‍ മാര്‍ക്കറ്റിന് സമീപത്തുവെച്ചാണ് പ്രതികളില്‍ രണ്ട്പേരെ കണ്ടതെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം മാര്‍ക്കറ്റില്‍ ചുറ്റിത്തിരിയവേ മൂന്നാമത്തെയാള്‍ കാറുമായി എത്തുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുമായി മഹിപാല്‍പുരിലെത്തിയ യുവാക്കള്‍ അവിടെ നിന്ന് മദ്യം വാങ്ങി. തുടര്‍ന്ന് നഗരത്തിലൂടെ കാറോടിച്ച യുവാക്കള്‍ കാറിനുള്ളില്‍വെച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങളും ഇവര്‍ ചിത്രീകരിച്ചു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയണ് പോലീസിന് വിവരം ലഭിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം എസ്.ജെ. ആശുപത്രി അധികൃതരാണ് പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന്, റൈഡ് വാഗ്ദാനം ചെയ്ത യുവാക്കള്‍ കാറിനുള്ളില്‍വെച്ച് പീഡിപ്പിച്ചതായി പോണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....