ആലുവയില്‍ ഹോട്ടല്‍ ആക്രമിച്ച് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പ്രതികള്‍ പിടിയില്‍. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തതിനു പ്രതികളില്‍ ഒരാളുടെ ഭാര്യയ്ക്കും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു. ആക്രമണത്തില്‍ തലയ്ക്കും കൈയ്ക്കും പരുക്കേറ്റ ഹോട്ടല്‍ ഉടമ ചികിത്സയില്‍ തുടരുകയാണ്. ആലുവ സ്വദേശികളായ സിയാദ് ,സുനീര്‍, അശോകപുരം സ്വദേശി ഷാഹുല്‍ ,കളമശേരി സ്വദേശി സനൂപ് എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ചതിനായിരുന്നു നാലംഗ ഗുണ്ടാസംഘത്തിന്റെ ആക്രമണം. ആദ്യം ഹോട്ടലുടമയുമായി തര്‍ക്കിച്ച് പണം കൊടുക്കാതെ പോയ സംഘം പിന്നീട് മടങ്ങിയെത്തിയാണ് കട അടിച്ചു തകര്‍ത്തത്. ആക്രമണം പ്രതിരോധിച്ച ഹോട്ടലുടമയെ ക്രൂരമായി മര്‍ദിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളാരെന്നു പൊലീസ് തിരിച്ചറിഞ്ഞു. ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവിധയിടങ്ങളില്‍ നിന്ന് പ്രതികളെ പിടികൂടിയത്. വധശ്രമം, തടഞ്ഞ് നിര്‍ത്തി കഠിന ദേഹോപദ്രവം ഏല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത സിയാദിന്റെ ഭാര്യ റൂച്ചി, സുഹൃത്ത് മുഹമ്മദ് അല്‍താഫ് എന്നിവര്‍ക്കെതിരെയും കേസെടുത്തു. സംഭവത്തിന്റെ വിഡിയോ എടുക്കാന്‍ ശ്രമിച്ച ജീവനക്കാരെയും പ്രതികള്‍ മര്‍ദിച്ചിരുന്നു. പ്രതികളെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. അറസ്റ്റിലായ സിയാദ് പത്തിലേറെ കേസുകളില്‍ പ്രതിയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....