പാലക്കാട്ന്മ മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ രമേഷിന്റെ ആത്മഹത്യയില്‍ ബിജെപിയിലെ സംസ്ഥാന, ജില്ലാ നേതാക്കള്‍ക്കും പങ്കുണ്ടെന്നു കേസില്‍ പ്രതിയായ പി.പ്രജീവ്. വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് പാര്‍ട്ടി ഓഫിസില്‍ ഉള്‍പ്പെടെ വിളിച്ച് വരുത്തി നേതാക്കള്‍ ശരണ്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ശരണ്യ തന്നെ അറിയിച്ചിരുന്നതായും പ്രജീവ് ് പറഞ്ഞു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രജീവിനെ കോടതി റിമാന്‍ഡ് ചെയ്തു. 15 പേജുള്ള ശരണ്യയുടെ ആത്മഹത്യാക്കുറിപ്പില്‍ പ്രജീവിന്റെ പേരുണ്ടായിരുന്നു. പിന്നാലെ നോര്‍ത്ത് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രജീവിനെതിരെ കേസെടുത്തു. നാല് ദിവസം ഒളിവിലായിരുന്ന പ്രജീവ് കഴിഞ്ഞ ദിവസം രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങി. തനിക്ക് ശരണ്യയുമായി നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്ന കാര്യം ശരണ്യ പറഞ്ഞിട്ടുണ്ടെന്നും പ്രജീവ് പറഞ്ഞു. ഇതിന് കൃത്യമായ തെളിവുകളുണ്ട്. ആത്മഹത്യയില്‍ ആര്‍ക്കെല്ലാം പങ്കുണ്ടെന്ന കാര്യം വൈകാതെ പുറത്ത് വരുമെന്നും പ്രജീവ്. പ്രാദേശിക ബിജെപി പ്രവര്‍ത്തകനായ പ്രജീവ് റെയില്‍വേ ജീവനക്കാരനാണ്. വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രജീവിനെ റിമാന്‍ഡ് ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കേസില്‍ പങ്കുണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നിലപാട്. കഴിഞ്ഞദിവസം ശരണ്യയുടെ വീട്ടിലെത്തിയ സുരേന്ദ്രനോട് അച്ഛനും ബന്ധുക്കളും നിരവധി സംശയങ്ങള്‍ അറിയിച്ചു. കുടുംബത്തിന് എല്ലാ പിന്തുണയും പാര്‍ട്ടി നല്‍കുമെന്നു സുരേന്ദ്രന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിരവധിപേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഫോണ്‍ രേഖകള്‍ പിന്തുടര്‍ന്നുള്ള അന്വേഷണം വിപുലമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ചയാണ് മാട്ടുമന്തയിലെ വാടക വീട്ടില്‍ ശരണ്യയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....