കോഴിക്കോട്: പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സ്‌കൂട്ടറുമായി കറങ്ങിയയാള്‍ക്ക് 25 വയസ്സുവരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതിവിധി. കുട്ടി ഓടിച്ച സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദ്ചെയ്യണമെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) വിധിച്ചിട്ടുണ്ട്. 2019-ലാണ് കേസിനാസ്പദമായ സംഭവം. പന്നിയങ്കര പോലീസ് വാഹനപരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടറുമായി പോകുമ്പോള്‍ പിടികൂടുകയായിരുന്നു. കോടതി 2021 നവംബറില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഉത്തരവ് ആര്‍.ടി.ഒ.യ്ക്ക് ലഭിക്കുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മുതല്‍ ഒരുവര്‍ഷത്തേക്കാണ് സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുകയെന്ന് കോഴിക്കോട് ആര്‍.ടി.ഒ. പി.ആര്‍. സുമേഷ് പറഞ്ഞു. വാഹനം ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മാറ്റി. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളക്കം നിരവധിപേര്‍ സ്‌കൂട്ടറടക്കമുള്ള വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങുന്നത് സ്ഥിരംസംഭവമാണ്. ഇത്തരത്തിലുള്ള ശിക്ഷകള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള താക്കീതായി മാറുമെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ പ്രതീക്ഷ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....