കണ്ണൂര്‍: കണ്ണൂരില്‍ കല്യാണപ്പാര്‍ട്ടിക്കിടെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ അഞ്ച് മാസം പിന്നിടുമ്പോഴും സ്ഫോടക വസ്തു എത്തിച്ചു നല്കിയ ആളെ കണ്ടെത്താനാകാതെ പൊലീസ്. കുറ്റപത്രം നല്കാനാകാത്തതിനാല് അറസ്റ്റിലായവരെല്ലാം ജാമ്യത്തിലിറങ്ങി. ബോംബെറിയുന്ന വീഡിയോ തെളിവുണ്ടായിട്ടും കൊല്ലപ്പെട്ടയാളുടെ കയ്യിലുള്ള ബോംബാണ് പൊട്ടിയത് എന്ന് വാദിക്കുകയാണ് പ്രതികള്‍. കണ്ണൂരിലെ ഒരു കല്യാണപ്പാര്‍ട്ടി. പാട്ടും ഡാന്‍സുമായി ചെറുപ്പക്കാര്‍ വധൂവരന്മാരെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്. പെട്ടെന്ന് ഉഗ്ര ശബ്ദത്തില്‍ ഒരു പൊട്ടിത്തെറിയുണ്ടായത്. ആ പൊട്ടിത്തെറിയില്‍ തലയോട്ടി തകര്‍ന്ന് ഒരാള്‍ മരിച്ചുവീണു. ഒരു സംഘം യുവാക്കള്‍ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നാലെ പുറത്തു വന്നു. കണ്ണൂര്‍ സ്വദേശി ദില്‍നയുടെയും തോട്ടട സ്വദേശി ഷമലിന്റേയും കല്യാണത്തിനാണ് ബോംബ് പൊട്ടിയത്. അഞ്ച് മാസം മുന്‍പ് നടന്ന ആ സംഭവത്തിന്റെ നടുക്കത്തില്‍ ദില്‍നയ്ക്ക് ഇപ്പോഴും വാക്കുകള്‍ മുറിയും. കല്യാണത്തലേന്ന് രാത്രി ഇഷ്ടപ്പെട്ട പാട്ട് വെക്കുന്നതുമായി ബന്ധപ്പെട്ട് വരന്റെ ഏച്ചുരില്‍ നിന്നുള്ള സുഹൃത്തുക്കളും തോട്ടടയിലെ യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സംഘര്‍ഷത്തിനൊടുവില്‍ ഏച്ചൂരില്‍ നിന്നുള്ളവര്‍ക്ക് അടി കിട്ടി. ഇതില്‍ പ്രതികാരം ചെയ്യാനുറച്ചാണ് ഏച്ചൂര്‍ സംഘം മടങ്ങിപ്പോയത്. ഉണ്ടാക്കിയ നാല് ബോംബുകളില്‍ ഒന്ന് ഇവിടെവച്ച് തന്നെ പൊട്ടിച്ച് ട്രയല്‍ നടത്തി. പിറ്റേന്ന് വരന്റെ വീട്ടിലേക്കുള്ള യാത്രയില്‍ എതിര് സംഘത്തിന്റെ നേര്‍ക്ക് അക്ഷയ് ബോംബെറിഞ്ഞു. ആ ബോംബ് ലക്ഷ്യം തെറ്റി സുഹൃത്ത് ജിഷ്ണുവിന്റെ തലയെടുത്തു. കേസില്‍ പത്തുപ്രതികള്ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്. ഇതില്‍ സ്ഫോടക വസ്തു കൊണ്ടുകൊടുത്ത അനൂപ് അടക്കം രണ്ടുപേര്‍ ഇനിയും പിടിയിലായിട്ടില്ല. സമയബന്ധിതമായി കുറ്റപത്രം കൊടുക്കാഞ്ഞതിനാല്‍ കേസില്‍ എല്ലാ പ്രതികള്‍ക്കും ജാമ്യം കിട്ടി. ബോംബെറിഞ്ഞ ഒന്നാം പ്രതി അക്ഷയെ കാണാന്‍ ഞങ്ങള്‍ ചെന്നു. കമ്യൂണിസ്റ്റുകാരനായ തന്നെ പൊലീസ് കള്ളക്കേസില്‍ കുടുക്കി എന്നും ജിഷ്ണു സ്വന്തം കയ്യിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് മരിച്ചതെന്നും വാദിക്കുകയാണ് അക്ഷയ്. സംസ്ഥാനത്തിനാകെ നാണക്കേടായ ഈ ബോംബ് കേസില്‍ പോലും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ കണ്ണൂരിലെ എടക്കാട് പൊലീസിന് ആയില്ല. കുറ്റപത്രം നല്കാന് വൈകുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....