മട്ടന്നൂര്‍: പത്തൊന്‍പതാംമൈല്‍ കാശിമുക്കില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു മറുനാടന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബോംബ് ലഭിച്ചത് എവിടെനിന്നാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ആക്രി ശേഖരിച്ച് വില്‍ക്കുന്ന അസം സ്വദേശികളായ ഫസല്‍ ഹഖ് (45), മകനായ ഷഹിദുള്‍ (22) എന്നിവരാണ് ഈ മാസം ആറിന് വീടിന്റെ രണ്ടാം നിലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത്. ആക്രി പെറുക്കുമ്പോള്‍ ലഭിച്ച സ്റ്റീല്‍ ബോംബ് വിലപിടിപ്പുള്ള വസ്തുവാണെന്ന് കരുതി തുറന്നപ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. ബോംബ് സ്‌ക്വാഡിനെയും ഡോഗ് സ്‌ക്വാഡിനെയും ഉപയോഗിച്ച് പരിസരപ്രദേശങ്ങളില്‍ വ്യാപക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെടുത്തിട്ടില്ല. സംഭവം നടന്ന ദിവസം ഷഹിദുള്‍ ആക്രി ശേഖരിക്കാന്‍ പോയത് ചാവശ്ശേരി, പത്തൊന്‍പതാം മൈല്‍ ഭാഗങ്ങളിലാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം വ്യാപക തിരച്ചില്‍ നടത്തി. ഷഹിദുളാണ് ബോംബ് അടങ്ങിയ സ്റ്റീല്‍ പാത്രം വീട്ടിലേക്ക് കൊണ്ടുവന്നതെന്നാണ് സൂചന. ഫസല്‍ ഹഖിനോടൊപ്പം അന്നേദിവസം പോയയാളെ ചോദ്യം ചെയ്‌തെങ്കിലും ഹഖിന് ഒന്നും കിട്ടിയില്ലെന്നാണ് പറഞ്ഞത്. സ്‌ഫോടനം നടക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളിലാണോ ഇവര്‍ക്ക് സ്റ്റീല്‍ ബോംബ് ലഭിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിക്കുന്നതിനായി ഇവര്‍ സൈക്കിളില്‍ ഒരു ദിവസം 15 കിലോമീറ്ററോളം സഞ്ചരിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഷഹിദുള്‍ മിക്കവാറും ദിവസങ്ങളില്‍ ഒറ്റയ്ക്കാണ് ജോലിക്ക് പോയിരുന്നതെന്നും പറയുന്നു. ഇവരുടെ കൂടെ താമസിക്കുന്നവര്‍ മറ്റു ജോലികള്‍ക്കും പോകാറുള്ളതിനാല്‍ അച്ഛനും മകനും സഞ്ചരിച്ച സ്ഥലങ്ങളെക്കുറിച്ച് കൂടുതല്‍ അറിവില്ല. പഴയ കേസുകളിലും അന്വേഷണമില്ല മുന്‍പ് കോളാരിയിലും നടുവനാടും ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് ബോംബ് നിര്‍മാണവും സംഭരണവും നടക്കുന്നത്. ആസ്പത്രിയില്‍നിന്നിറങ്ങിയാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതല്ലാതെ കഴിഞ്ഞ 10 വര്‍ഷമായി ഒരു കേസിന്റെയും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....