ആറുവര്‍ഷം മുന്‍പ് പ്രവര്‍ത്തനം നിലച്ച കോഴിക്കോട് ചെറുണ്ണൂരിലെ സ്റ്റീല്‍ കോംപ്ലക്‌സിന്റെ പുനരുദ്ധാരണ സാധ്യത തെളിയുന്നു. രണ്ടു വര്‍ഷമായി ശമ്പളം ലഭിക്കാത്തതിനാല്‍ ജീവനക്കാര്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് അധികൃതര്‍ പുനരുദ്ധാരണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാന സര്‍ക്കാരും സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും തുല്യ പങ്കാളിത്തത്തോടെയാണ് സ്റ്റീല്‍ കോംപ്ലക്‌സ് നടത്തുന്നത്. കമ്പിയുണ്ടാക്കാനുള്ള ഉരുക്ക് ബില്ലറ്റ് ലഭിക്കാതെ വന്നതോടെയാണ് സ്റ്റീല്‍ കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം നിലച്ചത്. താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. സ്ഥിരം ജീവനക്കാരായ 30 പേര്‍ ദിവസവും വെറുതെ വന്ന് പോകുന്നു. കമ്പി ഉല്‍പാദനം പുനരാരംഭിക്കാന്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ചില നിര്‍ദേശങ്ങള്‍ 2019ല്‍ കേരള സര്‍ക്കാരിന് നല്‍കി. അതില്‍ പ്രധാനപ്പെട്ടത് ഇവിടെ ഉല്‍പാദിപ്പിക്കുന്ന കമ്പികളുടെ 30 ശതമാനം പൊതുമരാമത്ത് ജോലികള്‍ക്കായി വാങ്ങണമെന്നായിരുന്നു. എന്നാല്‍ തീരുമാനമൊന്നും നടപ്പായില്ല. പട്ടിണിയിലായ തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക് നീങ്ങിയതോടെയാണ് പുനരുദ്ധാരണ പദ്ധതി നടപ്പാക്കാന്‍ ശ്രമം ആരംഭിച്ചത്. കേരള സര്‍ക്കാരിനും സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും കമ്പനി നടത്താന്‍ കഴിയില്ലെങ്കില്‍ മൂന്നാമത് ഒരാള്‍ക്ക് കമ്പനി നടത്തിപ്പ് കൈമാറണമെന്ന് തൊഴിലാളികള്‍ പറയുന്നു. ദേശീയപാതയ്ക്കും റെയില്‍വേയ്ക്കും ഇടയിലുള്ള 32 ഏക്കര്‍ ഭൂമിയിലെ ഫാക്ടറി കെട്ടിടമാണ് കാടുകയറി തുരുമ്പെടുത്ത് നശിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....