സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. 14 കാരിയെ പീഡിപ്പിക്കുകയും, ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത 3 പേരാണ് പിടിയിലായത്. ലൈംഗികാതിക്രമത്തിന്റെ വീഡിയോ ആവശ്യപ്പെട്ടതിന് പെണ്‍കുട്ടിയുടെ കാമുകനെയും അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പ്രതികള്‍. മാര്‍ച്ചില്‍ കാമുകന്റെ വീട്ടില്‍ നടന്ന ജന്മദിനാഘോഷത്തില്‍ പെണ്‍കുട്ടി പങ്കെടുത്തിരുന്നു. ആഘോഷത്തിനിടെ കാമുകനൊപ്പം നിരവധി ഫോട്ടോകള്‍ എടുക്കുകയും, പിന്നീടിത് സുഹൃത്തുക്കളുടെ ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രചരിക്കുകയും ചെയ്തു. പിന്നാലെ തന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ കാമുകനൊപ്പമുള്ള ഫോട്ടോകള്‍ മാതാപിതാക്കളെ കാണിക്കുമെന്ന് പ്രതികളില്‍ ഒരാള്‍ ഭീഷണിപ്പെടുത്തി. ജൂലായ് ഒന്നിന് ഉച്ചഭക്ഷണ ഇടവേളയില്‍ സ്‌കൂളിന് പുറകിലുള്ള തന്റെ വീട്ടില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. വീട്ടില്‍ എത്തിയ കുട്ടിയെ 3 പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. അവരില്‍ ഒരാള്‍ വീഡിയോ എടുക്കുകയും സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ കാമുകന്‍ അവരെ ബന്ധപ്പെടുകയും, വീഡിയോകള്‍ തനിക്ക് അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സഹപാഠികളുടെ ഗ്രൂപ്പുകള്‍ക്കിടയില്‍ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി ധൈര്യം സംഭരിക്കുകയും സംഭവം അമ്മയോട് പറയുകയും ചെയ്തു. പിന്നാലെ അമ്മ ആവിനന്‍കുടി പൊലീസില്‍ പരാതി നല്‍കി. വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. പോക്സോ നിയമത്തിലെ 13, 14 വകുപ്പുകള്‍ പ്രകാരമാണ് കാമുകനെതിരെ കേസെടുത്തത്. നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. ബലാത്സംഗ കുറ്റം തെളിയിക്കാന്‍ വൈദ്യപരിശോധനയ്ക്ക് വിധേയയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയോടൊപ്പം അയച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....