കണ്ണൂര്‍: മട്ടന്നൂരില്‍ അച്ഛനും മകനും ബോംബ് സ്ഫോടനത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിധിയാണെന്ന് കരുതിയാണ് ഇരുവരും സ്ഫോടകവസ്തു തുറന്നുനോക്കിയതെന്നും ഇതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നുമാണ് വിവരം. സ്ഫോടക വസ്തു നിധിയോ മറ്റുവിലപിടിപ്പുള്ള വസ്തുവോ ആണെന്ന് കരുതിയ രണ്ടുപേരും ഇത് തുറക്കുന്നതിന് മുമ്പ് വീട്ടിലെ മറ്റുള്ളവരെ മാറ്റിനിര്‍ത്തിയതായും വിവരങ്ങളുണ്ട്. കഴിഞ്ഞദിവസമാണ് മട്ടന്നൂര്‍ 19-ാം മൈലില്‍ ബോംബ് പൊട്ടിത്തെറിച്ച് അസം സ്വദേശികളായ ഫസല്‍ ഹഖ്(45) മകന് ഷഹിദുള്‍(22) എന്നിവര്‍ മരിച്ചത്. മറുനാടന്‍ തൊഴിലാളികളായ ഇരുവര്‍ക്കും ആക്രി സാധനങ്ങള്‍ ശേഖരിച്ചുവില്ക്കുന്ന ജോലിയാണ്. മാസങ്ങളായി സുഹൃത്തുക്കളായ മറ്റുള്ളവര്‍ക്കൊപ്പം 19-ാം മൈലിലെ വാടകവീട്ടിലായിരുന്നു ഇവര്‍ താമസിച്ചുവന്നിരുന്നത്. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഓടുമേഞ്ഞ ഇരുനില വീട്ടില്‍ സ്ഫോടനമുണ്ടായത്. ഉഗ്രശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോള്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നനിലയിലും ഫസല്‍ ഹഖിനെ മരിച്ചനിലയിലും കണ്ടെത്തി. കൈപ്പത്തി അറ്റുപോയി മുഖത്തടക്കം മാരകമായി പരിക്കേറ്റ ഷഹിദുള്‍ വീടിന്റെ താഴേക്ക് ഇറങ്ങിവന്നിരുന്നു. ഉടന്‍തന്നെ ഇയാളെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇവര്‍ ശേഖരിച്ച ആക്രി സാധനങ്ങള്‍ തുറന്നുനോക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതാകാമെന്ന് പൊലീസ് കഴിഞ്ഞദിവസം തന്നെ പറഞ്ഞിരുന്നു. പിന്നാലെ പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബാണെന്നും പൊലീസ് സ്ഥിരീകരിച്ചു. നിധിയാണെന്ന് കരുതിയാണ് ഇവര്‍ ആക്രിസാധനങ്ങള്‍ക്കൊപ്പം കിട്ടിയ ബോംബ് തുറന്നുനോക്കാന്‍ ശ്രമിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ഇതിന് മുമ്പ് വീട്ടിലുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ ഇവര്‍ പറഞ്ഞയച്ചു. തുടര്‍ന്ന് അച്ഛനും മകനും വീടിന്റെ മുകള്‍നിലയിലേക്ക് പോയി ബോംബ് തുറന്നുനോക്കാന്‍ ശ്രമിച്ചതാണെന്നും പറയുന്നു. അതേസമയം, സ്ഫോടനമുണ്ടായ വീട്ടില്‍നിന്ന് ബോംബിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സ്ഥലത്ത് മറ്റ് സ്ഫോടകവസ്തുക്കളൊന്നും ഇല്ലെന്ന് പരിശോധനയില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....