പാലക്കാട് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പുറത്താക്കി. സ്വപ്ന സുരേഷിന് എച്ച്ആര്‍ഡിഎസ് ചെല്ലുംചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ആരോപണത്തെ പരാതിയായി പരിഗണിച്ചാണ് നടപടി. സ്വപ്നയുടെ നിയമനം റദ്ദു ചെയ്യുകയാണെന്നും ജോലിയില്‍ നിന്നും ഒഴിവാക്കുകയാണെന്നും എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജികൃഷ്ണന്‍ അറിയിച്ചു. 'സ്വപ്ന സുരേഷിന് നാലുമാസം മുന്‍പു ജോലി നല്‍കിയതിന്റെ പേരില്‍ ഭരണകൂടഭീകരതയുടെ ഇരയായി മാറിയിരിക്കുകയാണ് എച്ച്ആര്‍ഡിഎസ്. സ്വപ്ന സുരേഷിനോടൊപ്പംതന്നെ ജയിലില്‍നിന്നു പുറത്തിറങ്ങിയ കൂട്ടുപ്രതിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറെ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ച് ഉന്നത പദവിയില്‍ തുടരാന്‍ അനുവദിച്ചു. ഇതിനാല്‍ സ്വപ്നയ്‌ക്കൊരു ജോലി നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ല എന്നാണ് കരുതിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതിയെ ജോലിക്കെടുത്തതിന്റെ പേരില്‍ എച്ച്ആര്‍ഡിഎസിനെ ക്രൂശിക്കുന്ന സര്‍ക്കാര്‍ പ്രസ്തുത കേസിലെ മുഖ്യപ്രതിയായി അറിയപ്പെടുന്ന എം.ശിവശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു മാതൃക കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- വാര്‍ത്താക്കുറിപ്പില്‍ എച്ച്ആര്‍ഡിഎസ് വ്യക്തമാക്കി. ജോലി കൊടുത്തെന്നതിന്റെ പേരില്‍ ക്രൂശിക്കുന്നുവെന്ന് പ്രൊജക്ട് ഡയറക്ടര്‍ ജോയ് മാത്യു പറയുന്നു. സ്ഥാപനത്തിലെ തൂപ്പുകാരെപ്പോലും നിരന്തരം ചോദ്യം ചെയ്യുന്നുവെന്നും ജോയ് മാത്യു മനോരമ ന്യൂസിനോട് പറഞ്ഞു. എച്ച്ആര്‍ഡിഎസില്‍ വനിതാ ശാക്തീകരണം സിഎസ്ആര്‍ വിഭാഗം ഡയറക്ടറായിരുന്നു സ്വപ്ന. ഒരാഴ്ച മുന്‍പ് പാലക്കാട്ടെ ഫ്‌ളാറ്റ് ഒഴിവാക്കി സ്വപ്ന കൊച്ചിയിലേക്ക് മാറിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....