വളാഞ്ചേരി: സുഹൃത്തിനെ 12 മണിക്കൂര്‍ ബന്ദിയാക്കി തോക്കുകൊണ്ട് തലയ്ക്കടിക്കുകയും ക്രൂരമായി മര്‍ദിക്കുകയുംചെയ്തതായി പരാതി. സംഭവത്തില്‍ മൂന്നു പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴ വള്ളികുന്നം സ്വദേശികളായ കമ്പിളിശ്ശേരി വിഷ്ണുസജീവ് (33), കടുവിനാല്‍ മലവിള വടക്കേത ില്‍ എസ്. സഞ്ജു (31), അപ്പു (30) എന്നിവരെയാണ് വളാഞ്ചേരി എസ്.എച്ച്.ഒ. കെ.ജെ. ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയില്‍ കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നോക്കിനടത്തിപ്പുകാരനായ ആലപ്പുഴ സ്വദേശി ശ്രീലാലിനെയാണ് സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാര്‍കൂടിയായ സുഹൃത്തുക്കള്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നതും നടപടികള്‍ ഉണ്ടായതും.ജൂണ്‍ 25-നാണ് കേസിനാസ്പദമായ സംഭവം. സ്ഥാപനത്തിലെത്തിയ പ്രതികള്‍ യുവാവിനെ 12 മണിക്കൂര്‍ ബന്ദിയാക്കി മര്‍ദിച്ചു, മുദ്രക്കടലാസുകളിലും മറ്റും നിര്‍ംബന്ധിച്ച് ഒപ്പിടുവിച്ചു, ഗൂഗിള്‍പേ വഴി പണം കൈമാറ്റം ചെയ്യിപ്പിച്ചു, കാര്‍, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചുപറിച്ചു എന്നിങ്ങനെയാണ് പരാതി. നേരത്തെ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍നിന്ന് പിരിഞ്ഞ ശ്രീലാല്‍ തൊട്ടടുത്തുതന്നെ സമാനസ്വഭാവമുള്ള മറ്റൊരു സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചതാണ് സുഹൃത്തുക്കളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....