എരുമേലി: എണ്‍പത്തിമൂന്നുകാരിയായ അമ്മ മരിച്ച സംഭവത്തില്‍ പരാതിയുമായി മകള്‍. അടക്കംചെയ്ത മൃതദേഹം ഏഴ് മാസങ്ങള്‍ക്ക് ശേഷം പുറത്തെടുത്ത് പരിശോധന. എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളിയിലാണ് സംഭവം. മുട്ടപ്പള്ളി കുളത്തുങ്കല്‍ മാര്‍ത്താ മോശ(83)യാണ് കഴിഞ്ഞ നവംബറില്‍ മരിച്ചത്. വീടിനുള്ളില്‍ തീകായുന്നതിനിടെ പൊള്ളലേല്‍ക്കുകയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് മരണം സംഭവിക്കുന്നതും മുട്ടപ്പള്ളി സി.എം.എസ്. പള്ളി സെമിത്തേരിയില്‍ അടക്കംചെയ്തതും. മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍ ബേബിക്കുട്ടി ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയിലാണ് തുടരന്വേഷണം. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എന്‍.ബാബുക്കുട്ടന്‍, തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടി, എസ്.ഐ. എം.എസ്.അനീഷ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഫൊറന്‍സിക് സര്‍ജന്‍മാരായ ഡോ. സന്തോഷ് ജോയി, ഡോ. വിനു എന്നിവര്‍ മൃതദേഹം പരിശോധിച്ച് സാമ്പിളുകള്‍ ശേഖരിച്ചു. പരേത താമസിച്ചിരുന്ന വീട്ടിലും ശാസ്ത്രീയ പരിശോധന നടത്തി. ശേഖരിച്ച സാമ്പിളുകള്‍ ഫൊറന്‍സിക് ലാബില്‍ പരിശോധിച്ച ശേഷമേ വിവരങ്ങള്‍ വ്യക്തമാകൂ. പരിശോധനകള്‍ക്ക് ശേഷം മൃതദേഹം അടക്കംചെയ്തു. നാല് പെണ്ണും ഒരാണും ഉള്‍പ്പെടുന്നതാണ് മാര്‍ത്താ മോശയുടെ കുടുംബം. എട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. മുട്ടപ്പള്ളിയില്‍ മകനൊപ്പമായിരുന്നു താമസം. പെണ്‍കുട്ടികളെ വിവാഹം ചെയ്തയച്ചു. മകന്റെ കുടുംബത്തിനൊപ്പം കഴിഞ്ഞ അമ്മയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍ നല്‍കിയ പരാതിയിലാണ് നടപടി. ഡിവൈ.എസ്.പി. എന്‍.ബാബുക്കുട്ടനാണ് അന്വേഷണചുമതല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....