തൃശ്ശൂര്‍: സ്ഥലം ചെന്നൈ എം.ജി.ആര്‍. റെയില്‍വേ സ്റ്റേഷന്‍. ഒരു സംഘം പോലീസുകാര്‍ തീവണ്ടി ബോഗി വളയുന്നു. സഹായത്തിന് ചെന്നൈ റെയില്‍വേ പോലീസും. ഏറെനേരത്തെ തിരച്ചിലിനുശേഷം പിടിയിലായത് രണ്ടു ബംഗാള്‍ സ്വദേശികള്‍. സിനിമാ ചിത്രീകരണമെന്നു തോന്നിപ്പിച്ച സംഭവത്തില്‍ ഓപ്പറേഷന് നേതൃത്വം നല്‍കിയത് കേരള പോലീസ്. പിടിയിലായതാകട്ടെ പൂങ്കുന്നത്തെ 38.5 പവന്‍ മോഷണംപോയ സംഭവത്തിലെ പ്രതികളും. മോഷ്ടാക്കളെ തേടി വെസ്റ്റ് പോലീസ് പോയത് ആദ്യം പശ്ചിമബംഗാളിലാണ്. അവിടെനിന്ന് വളരെ പ്രയാസപ്പെട്ടാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ ചെന്നൈയില്‍ ഉണ്ടെന്നു മനസ്സിലാക്കുകയായിരുന്നു. വെസ്റ്റ് ബംഗാള്‍ ബൊറാംഷക്പുര്‍ സ്വദേശി ഷെയ്ക്ക് മക് ബുള്‍ (31), തെങ്കന സ്വദേശി മുഹമ്മദ് കൗഷാര്‍ ഷെയ്ക്ക് (45) എന്നിവരാണ് പിടിയിലായത്. പൂങ്കുന്നത്തുള്ള പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ചാണ് 38.5 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. ജൂണ്‍ 16-നായിരുന്നു സംഭവം. വീടിന്റെ അഞ്ചടി വലുപ്പമുള്ള ജനല്‍ ഇളക്കിമാറ്റി അകത്ത് കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. മോഷ്ടാക്കളെ പിടികൂടാന്‍ കമ്മിഷണര്‍ ആര്‍. ആദിത്യ, അസി. കമ്മിഷണര്‍ വി.കെ. രാജു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചു. 88 സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചു. ക്യാമറകളില്‍നിന്ന് പ്രതികളുടെ അവ്യക്ത ചിത്രം ലഭിച്ചു. തൃശ്ശൂരിലെ ലോഡ്ജില്‍ ഇവര്‍ താമസിച്ചിരുന്നതായും കണ്ടെത്തി. പ്രതികള്‍ പശ്ചിമബംഗാള്‍ സ്വദേശികളാണെന്നും പോലീസ് മനസ്സിലാക്കി. തുടര്‍ന്ന് 25-ന് വെസ്റ്റ് പോലീസ് സംഘം ബംഗാളിലേക്ക് യാത്രതിരിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇതുപയോഗിച്ച് സംഘടിപ്പിക്കുന്ന സിം കാര്‍ഡുകളുമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇത് അന്വേഷണത്തെ സാരമായി ബാധിച്ചു. തുടര്‍ന്ന് അന്വേഷണസംഘം ബംഗ്ലാദേശിന്റെ അതിര്‍ത്തിഗ്രാമങ്ങളിലൂടെ രാവും പകലും നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളുടെ ഒളിത്താവളം കണ്ടെത്തി. അവിടെ നടത്തിയ പരിശോധനയില്‍ പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് മോഷണം നടത്തിയതിന്റെ സുപ്രധാന വിവരങ്ങള്‍ പോലീസിന് ലഭിക്കുകയും ചെയ്തു. മോഷണപരമ്പരകള്‍ക്കായി പ്രതികള്‍ രണ്ടുപേരും ചെന്നൈ വഴി കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗം പുറപ്പെട്ടതായി വിവരം ലഭിച്ചു. പോലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചു. തീവണ്ടിയില്‍ സഞ്ചരിച്ചുവരുന്ന രണ്ടു പ്രതികളെയും റെയില്‍വേ പോലീസിന്റെ സഹായത്താല്‍ എം.ജി.ആര്‍. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടുകയായിരുന്നു. കംപാര്‍ട്ട്‌മെന്റ് മൊത്തം വളഞ്ഞാണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സാഹസികമായി ഇവരെ പിടികൂടിയത്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ ശക്തമായ ഇടപെടല്‍ മൂലമാണ് റെയില്‍വേ പോലീസിന്റെ സഹായം ലഭിച്ചത്. വെസ്റ്റ് പോലീസ് എസ്.എച്ച്.ഒ. കെ.സി. ബൈജു, സി.പി.ഒ.മാരായ കെ.എസ്. അഖില്‍വിഷ്ണു, അഭീഷ് ആന്റണി, സി.എ. വിബിന്‍, പി.സി. അനില്‍കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....