News Beyond Headlines

30 Saturday
November

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ വാങ്ങിയതായി പരാതി

കോഴിക്കോട് : റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍നിന്നായി ലക്ഷങ്ങള്‍ വാങ്ങിയതായി പരാതി. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ വ്യാജ ഇമെയില്‍ ഐ. ഡി. ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്. സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ നിയമനോത്തരവും നല്‍കിയതായും തട്ടിപ്പിന് ഇരയായവര്‍ പറയുന്നു റെയില്‍വെ സ്റ്റേഷനുകളില്‍ ക്‌ളാര്‍ക്ക് ഉള്‍പ്പെടെ വിവിധ തസ്തികകളിലാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. 50,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ഘട്ടം ഘട്ടമായായിരുന്നു പലരില്‍നിന്നായി ഈടാക്കിയിരുന്നത്. സ്വന്തമായി വാട്സപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു റെയില്‍വേയുമായി ബന്ധപ്പെട്ട കുറെ ഡാറ്റകള്‍ അയച്ചുകൊടുക്കുകയും അവ കടലാസില്‍ പകര്‍ത്തി തിരിച്ചയക്കണമെന്നും നിര്‍ദേശിച്ചു. ട്രെയിനിന്റെ പേരുകളും സമയങ്ങളും ഉള്‍പ്പെടെയുളള വിവരങ്ങളായിരുന്നു പകര്‍ത്തി എഴുതി നല്‍കേണ്ടിരുന്നത്. തുടക്കത്തില്‍ ഓണ്‍ലൈന്‍ ജോബ് എന്ന് ധരിപ്പിച്ചായിരുന്നു ഇത്. കോവിഡ് കാലമായതിനാല്‍ വര്‍ക് അറ്റ് ഹോം എന്ന് കരുതി ഉദ്യോഗാര്‍ഥികള്‍ ജോലി തുടര്‍ന്നു. പ്രതിഫലമായി 25, 000 രൂപ മുതല്‍ 35,000 രൂപ ഏതാനും മാസങ്ങളിലായി ബാങ്ക് അക്കൗണ്ട് വഴി നല്‍കുകയും ചെയ്തു. മാന്യമായ പ്രതിഫലം ലഭിച്ചതോടെ ഉദ്യാഗാഥികള്‍ ബന്ധുക്കളേയും സ്നേഹിതരേയുമല്ലാം കണ്ണി ചേര്‍ക്കുകയായിരുന്നു. ഈ കണ്ണി മലബാറിലാകെ പടര്‍ന്നുപന്തലിക്കുകയും ചെയ്തു. കയ്യില്‍ കോടികള്‍ വന്നു ചേര്‍ന്നതോടെ തട്ടിപ്പ് സംഘം ശമ്പളം നല്‍കുന്നതെല്ലാം നിര്‍ത്തിവെച്ചു തടിതപ്പുകയായിരുന്നു. മലബാര്‍ ജില്ലകളില്‍ നിന്ന് മാത്രമായി ചുരുങ്ങിയത് അഞ്ഞൂറ് പേരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതര സംസ്ഥാനക്കാരും കബളിപ്പിക്കപ്പെട്ടതായും വിവരമുണ്ട്. തട്ടിപ്പ് സംഘത്തിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകകളിലെ വിവിധ പോലീസ് സ്റ്റേഷുകളില്‍ ഉദ്യാഗാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. എടപ്പാള്‍ സ്വദേശിനിയാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയിരുന്നത്. റെയില്‍വേ ഉദ്യോഗസ്ഥയും റെയില്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് മെമ്പറും എന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. മുക്കം വല്ലത്തായ്പാറ, തിരുവമ്പാടി പൊന്നാങ്കയം സ്വദേശികളാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത്. വല്ലത്തായ്പാറ സ്വദേശിയായ ഇടനിലക്കാരനാണ് വലിയ തുകകള്‍ വാങ്ങിയിരുന്നതെന്ന് പറയുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ചെന്നെയിലെ ഏജന്റിനാല്‍ കബളിപ്പിക്കപ്പെട്ടതായും ഇവര്‍ പറയുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേയുമായി തട്ടിപ്പ് സംഘത്തിന് അടുത്ത ബന്ധം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ബി. ജെ. പി. നേതാവ് പി. കെ. കൃഷ്ണാദാസിന്റെ ഫോട്ടോയും ദുരുപയോഗപ്പെടുത്തിയിരുന്നതായി പാര്‍ട്ടി പ്രാദേശിക നേതൃത്വം അറിയിച്ചു. ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനും ബി. ജെ. പി. ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി. കെ. കൃഷ്ണദാസിനോടൊപ്പം നില്‍ക്കുന്ന പടം കാണിച്ചുകൊടുത്ത് ആളുകളുടെ വിശ്വാസം ഉറപ്പ് വരുത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എസ്. സി. മോര്‍ച്ച മുക്കം മണ്ഡലം പ്രസിഡന്റ് വല്ലത്തായ്പാറ സ്വദേശി എം. കെ. ഷിജുവിനെ പരാതിയെ തുടര്‍ന്ന് പദവിയില്‍ നിന്നും സസ്പെന്റ് ചെയ്തതായി ബി. ജെ. പിനേതാക്കള്‍ അറിയിച്ചു. സംഭവം പുറത്ത് വന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....