മതവികാരം വ്രണപ്പെടുത്തിയതിന് മാധ്യമപ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍. 2018 മാര്‍ച്ചില്‍ നടത്തിയ ട്വീറ്റിന്റെ പേരിലാണ് ഡല്‍ഹി പൊലീസ് നടപടി. സ്‌പെഷ്യല്‍ സെല്ലിന്റെ ഐഎഫ്എസ്ഒ യൂണിറ്റാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. സുബൈറിനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. '@balajikijaiin' എന്ന ട്വിറ്റര്‍ ഉപയോക്താവ് നല്‍കിയ പരാതിയില്‍ ഈ മാസം ആദ്യം ഐപിസി സെക്ഷന്‍ 153-എ (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295-എ (മതവികാരം വ്രണപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം സുബൈറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടന്ന വിവാദ പരാമര്‍ശത്തില്‍, രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങള്‍ക്ക് മുഹമ്മദ് സുബൈര്‍ ആക്കം കൂട്ടിയെന്നാണ് ആരോപണം. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ ബോധപൂര്‍വം സോഷ്യല്‍ മീഡിയ വഴി കലാപത്തിന് ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ മറ്റൊരു കേസില്‍ ചോദ്യം ചെയ്യാന്‍ സുബൈറിനെ ഇന്ന് വിളിച്ചുവരുത്തിയിരുന്നതായി ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ പറഞ്ഞു. 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ഈ കേസില്‍ അറസ്റ്റില്‍ നിന്ന് സുബൈറിന് കോടതി സംരക്ഷണം നല്‍കിയിരുന്നതായി സിന്‍ഹ കൂട്ടിച്ചേര്‍ത്തു. രണ്ടാമത്തെ കേസില്‍ സുബൈറിന് നോട്ടീസ് പോലും നല്‍കിയിട്ടില്ലെന്നും, പലതവണ ആവശ്യപ്പെട്ടിട്ടും എഫ്ഐആറിന്റെ പകര്‍പ്പ് നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന ഫാക്ട് ഫൈന്‍ഡിംഗ് വെബ്‌സൈറ്റാണ് ആള്‍ട്ട് ന്യൂസ്. സുബൈറിന്റെ അറസ്റ്റിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അപലപിച്ചു. ബിജെപിയുടെ വിദ്വേഷവും നുണകളും തുറന്നുകാട്ടുന്ന ഓരോ വ്യക്തിയും ശിക്ഷിക്കപ്പെടുന്നു. സത്യത്തിന്റെ ശബ്ദം ഉയര്‍ത്തുന്ന ഒരാളെ അറസ്റ്റ് ചെയ്താല്‍ ആയിരങ്ങള്‍ മുന്നിലെത്തും. സ്വേച്ഛാധിപത്യത്തിന് മേല്‍ സത്യം വിജയിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് അങ്ങേയറ്റം അപലപനീയമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും പ്രതികരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....