ലൈംഗിക ബന്ധത്തിനിടെ പങ്കാളി അറിയാതെ കോണ്ടം ഊരി മാറ്റുന്നതിനെതിരെയുള്ള നിയമനിര്‍മ്മാണത്തിന് നീക്കം നടത്തി അമേരിക്ക. കഴിഞ്ഞ മാസം അവതരിപ്പിച്ച ബില്ലില്‍ 'സ്റ്റെല്‍തിംഗ്' എന്ന ഈ കുറ്റകൃത്യത്തെ ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത്തരം നടപടിക്ക് ഇരകളാകുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കുന്നതിനും, കുറ്റക്കാരെ ശിക്ഷിക്കുന്നതിനും ഈ നീക്കം വഴിയൊരുക്കും. 'കണ്‍സന്റ് ഇസ് കീ ആക്ട്' എന്ന പേര് നല്‍കിയിരിക്കുന്ന മറ്റൊരു ബില്ലില്‍ വിവിധ സ്റ്റേറ്റുകള്‍ക്ക് സ്വന്തം നിലയ്ക്ക് നിയമനിര്‍മാണം നടത്താനുള്ള അനുമതിയും നല്‍കുന്നുണ്ട്. 2021 സെപ്റ്റംബര്‍ 14 ന് സ്റ്റെല്‍തിംഗിനെതിരെ കാലിഫോര്‍ണിയ ബില്‍ അവതരിപ്പിച്ചിരുന്നു. ഒക്ടോബര്‍ 8ന് നിയമം പാസാക്കുകയും ചെയ്തു. അമേരിക്കയില്‍ ലൈംഗിക ബന്ധത്തിനിടെ പങ്കാളി അറിയാതെ കോണ്ടം ഊരി മാറ്റുന്നത് നിയമവിരുദ്ധമാക്കിയ ആദ്യ സ്റ്റേറ്റ് ആയി ഇതോടെ കാലിഫോര്‍ണിയ. അന്ന് കാരോലിന്‍ ബി മലോണി, നോര്‍മ ജെ ടോറസ്, റോ ഖന്ന എന്നിവരാണ് ബില്‍ മുന്നോട്ടുവച്ചത്. തുടര്‍ന്നാണ് രാജ്യം മുഴുവന്‍ ഇത്തരമൊരു നിയമം കൊണ്ടുവരാനുള്ള ബില്‍ ആലോചനയില്‍ വന്നത്. സ്റ്റെല്‍തിംഗ് എന്നത് അന്തസ്, വിശ്വാസം എന്നിവയുടെ വലിയ ലംഘനമാണെന്നും, മാനസികവും ലൈംഗികമായുള്ള പീഡനമാണെന്നും സ്റ്റെല്‍തിംഗ് ആക്ട് 2022 എന്ന ഹൗസ് ബില്ലില്‍ പറയുന്നു. 2017 ല്‍ മെല്‍ബണ്‍ സെക്ഷ്വല്‍ ഹെല്‍ത്ത് സെന്റര്‍ ആന്റ് മൊനാഷ് യൂണിവേഴ്സിറ്റി സ്റ്റഡി നടത്തിയ പഠനം പ്രകാരം മൂന്നില്‍ ഒരു സ്ത്രീ സ്റ്റെല്‍തിംഗിന് വിധേയമാകുന്നുണ്ടെന്നാണ് കണക്ക്. 2019 ല്‍ ജേക്കബസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുമന്‍സ് ഹെല്‍ത്ത് 21 വയസിനും 30 വയസിനും മധ്യേയുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ 12% പേരും സ്റ്റെല്‍തിംഗിന് വിധേയരാകുന്നുണ്ടെന്ന് പറയുന്നു. 2019 ല്‍ സൈക്ക്ഇന്‍ഫോ 626 പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ 10 ശതമാനം പേരും പങ്കാളിയുടെ സമ്മതമില്ലാതെ കോണ്ടം ഊരി മാറ്റാറുണ്ടെന്ന് സമ്മതിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിനുള്ള അവകാശവും മറ്റും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്ന ഇക്കാലത്ത് സ്റ്റെല്‍തിംഗിനെതിരായ നിയമം അനിവാര്യമാണെന്നാണ് സ്ത്രീകള്‍ വിലയിരുത്തുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....