കോട്ടയം 'എന്നെ കൊണ്ടുവിട്ട ഏജന്റ് നോട്ടുകെട്ടുകളുമായി തിരികെ പോകുന്നതു നോക്കി നില്‍ക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. പിന്നീട് എനിക്കവിടെ അടിമപ്പണിയായിരുന്നു. അറബിയുടെ വീട്ടിലെ മുഴുവന്‍ ജോലിയും ചെയ്യണം. ഭക്ഷണമുണ്ടാക്കലും അലക്കും തൂക്കലുംതുടയ്ക്കലും. അവിടത്തെ 9 കൊച്ചു കുട്ടികളെയും നോക്കണം. കുബൂസും പച്ചവെള്ളവും മാത്രമായിരുന്നു ഭക്ഷണം. അതും ദിവസം ഒരെണ്ണം കിട്ടിയാലായി. ചെറിയ തെറ്റിനു പോലും മുഖത്തിന് അടിക്കും. അടിവയറ്റില്‍ ചവിട്ടും. ഹീലുള്ള ചെരിപ്പിട്ട് ശരീരം മുഴുവന്‍ ചവിട്ടി നടന്നു ചതച്ച് അരയ്ക്കും'- തയ്യല്‍ജോലി എന്ന വ്യാജേന കുവൈത്തില്‍ എത്തിച്ചിട്ട് അടിമജോലി ചെയ്യേണ്ടിവന്ന ഇത്തിത്താനം പൊന്‍പുഴ സ്വദേശിനി (48) പറഞ്ഞു. മനുഷ്യക്കടത്തിന് ഇരയായ ഇവര്‍ രക്ഷപ്പെട്ടു നാട്ടില്‍ തിരിച്ചെത്തിയതാണ്. ജനുവരി അവസാനമാണ് ഏജന്റ് മുഖേന കുവൈത്തിലെത്തിയത്. തയ്യല്‍ ജോലി, പ്രതിമാസം 45,000 രൂപ ശമ്പളം എന്നായിരുന്നു വാഗ്ദാനം. കുവൈത്തില്‍ ഹോം നഴ്‌സായി ജോലിചെയ്യുന്ന കൂട്ടുകാരി കൂടി പറഞ്ഞതോടെ വിശ്വാസമായി. 5 സെന്റിലെ പഴയവീട് പുതുക്കിപ്പണിയണം. മക്കളുടെ വിവാഹം നടത്തണം എന്നൊക്കെയുള്ള ആവശ്യങ്ങളായിരുന്നു മനസ്സില്‍. കണ്ണൂര്‍ സ്വദേശിയായ അലി എന്ന ഏജന്റ് പറഞ്ഞതനുസരിച്ച് 80,000 രൂപ ടിക്കറ്റിനും വീസയ്ക്കുമായി തിരുവനന്തപുരത്തുള്ള ഗായത്രി എന്ന ആളുടെ അക്കൗണ്ടില്‍ ഇട്ടു. 10-ാം ക്ലാസ് പാസാകാത്തവര്‍ക്കു കുവൈത്തിലേക്ക് നേരിട്ടു പോകാന്‍ കഴിയില്ലെന്നു ഏജന്റ് പറഞ്ഞിരുന്നു. ദുബായ് വഴിയാണു കുവൈത്തില്‍ എത്തിയത്. അവിടെ വച്ചാണ് ഏജന്റിനെ നേരില്‍ കാണുന്നത്. അയാളുടെ ഫ്‌ലാറ്റിലേക്കു കൊണ്ടുപോയി. അവിടെ മലയാളികളായ മറ്റു 2 സ്ത്രീകളും ഉണ്ടായിരുന്നു. പിന്നീട് 15 സ്ത്രീകള്‍ കൂടിയെത്തി. 'ഞങ്ങള്‍ പരസ്പരം ഫോണ്‍ നമ്പര്‍ കൈമാറാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു. ഞാന്‍ ഒരു ബുക്കില്‍ ചിലരുടെ നമ്പറുകള്‍ കുറിച്ചിട്ടു. 18 വയസ്സുള്ള പെണ്‍കുട്ടികളും ആ കൂട്ടത്തിലുണ്ടായിരുന്നു. ജോലിക്കു പോയ വലിയ വീട്ടില്‍ രാത്രിയും പകലും ഒരുപോലെയായിരുന്നു. കിടക്കാന്‍ സൗകര്യം കിട്ടിയില്ല. ഇരുന്നു മയങ്ങും. ഭക്ഷണവും ഉറക്കവുമില്ലാതെയുള്ള കഷ്ടപ്പാടു മൂലം ആത്മഹത്യ ചെയ്താലോ എന്നുപോലും തോന്നി. ആ വീട്ടിലെ മുതിര്‍ന്നയാള്‍ പൊലീസില്‍ ആയിരുന്നതിനാല്‍ മതിലുചാടാനുള്ള ധൈര്യം പോലും നഷ്ടപ്പെട്ടു. ആ വീട്ടില്‍ 2 മാസം ജോലി ചെയ്തു. 25,000 രൂപ ശമ്പളം തന്നു. വീട്ടിലേക്കു ഫോണ്‍ വിളിക്കാന്‍ ഒരിക്കല്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞു. നാട്ടില്‍ നിന്ന് എംബസി വഴിയുള്ള ശ്രമങ്ങള്‍ക്കൊടുവിലാണ് എന്നെ വിട്ടയയ്ക്കാന്‍ ഏജന്റ് തയാറായത്. എന്നെ വിറ്റ് അയാള്‍ പണം കൈപ്പറ്റിയിരുന്നതിനാല്‍ എനിക്കു പകരം മറ്റൊരു സ്ത്രീയെ അയാള്‍ക്കു നല്‍കേണ്ടിവന്നു.'- സ്ത്രീ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....