കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റേതെന്ന പേരില്‍ പുറത്തുവന്ന 'സത്യവാങ്മൂലം' അന്വേഷണത്തെ അട്ടിമറിക്കാനെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ആശങ്ക. ഒന്നരവര്‍ഷംമുമ്പ് പുറത്തുവന്ന മൊഴികള്‍ക്കൊപ്പം പുതിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പുറത്തുവന്നിരിക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തുടരന്വേഷണത്തിന് ഒരുങ്ങുമ്പോഴാണ് ഇത്തരമൊരു നീക്കം. സ്വപ്നയുടെ തൊണ്ണൂറു ശതമാനം ആരോപണങ്ങള്‍ക്കും ശക്തമായ തെളിവുകളില്ലെന്നതാണ് കസ്റ്റംസിനെ വലച്ചത്. ഇതാണ് തെളിവില്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കി കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചത്. അതേ ആരോപണങ്ങളാണ് സ്വപ്ന മാധ്യമങ്ങള്‍ക്കു മുന്നില്‍ വീണ്ടും പറയുന്നതും ഇപ്പോള്‍ സത്യവാങ്മൂലത്തിലുണ്ടെന്ന രീതിയില്‍ പുറത്തുവന്നിരിക്കുന്നതും. ആരോപണമുയര്‍ന്നവരെ ചോദ്യംചെയ്ത് അവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച് അസ്വാഭാവികമായി എന്തെങ്കിലുമുണ്ടെങ്കില്‍ കണ്ടെത്തിയാല്‍ മാത്രമേ കേസ് മുന്നോട്ടുപോകൂ. കേസിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്താവുന്നതാണ് ഇ.ഡി.യെ അലോസരപ്പെടുത്തുന്നത്. ആരോപിതര്‍ക്ക് തയ്യാറെടുക്കാനും തെളിവുകള്‍ നശിപ്പിക്കാനുമുള്ള സമയം ലഭിക്കുമെന്നത് അന്വേഷണത്തെ ബാധിക്കും. സത്യവാങ്മൂലം കോടതിയില്‍ നല്‍കിയാല്‍ അത് പൊതുരേഖയാണെങ്കിലും അതില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍തന്നെയാണ് രഹസ്യമൊഴിയിലും വരിക. അതിനാല്‍ പൊതുരേഖയായി പരിഗണിക്കാമോ എന്നത് നിയമവ്യാഖ്യാനം വേണ്ട വിഷയമാണ്. രഹസ്യമൊഴിയുമായി ബന്ധപ്പെട്ട ഒരുകാര്യവും പുറത്തുപോകരുതെന്നാണ് ചട്ടം. ആ സ്ഥിതിക്ക് സത്യവാങ്മൂലം പുറത്തുപോയത് ശരിയല്ലെന്നാണ് ഒരുവിഭാഗം നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രഹസ്യമൊഴിക്കു മാത്രമേ പുറത്തുവിടരുതെന്ന ആനുകൂല്യം ലഭിക്കൂ എന്നും പൊതുരേഖ എന്ന അര്‍ഥത്തില്‍ സത്യവാങ്മൂലം പുറത്തുവിടുന്നതില്‍ പ്രശ്‌നമില്ലെന്നുമാണ് മറ്റൊരുവിഭാഗം പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....