തിരുവനന്തപുരത്തുനിന്ന് ലോക്മാന്യ തിലക് ടെര്‍മിനസിലേക്കോടുന്ന നേത്രാവതി എക്സ്പ്രസിന്റെ വേഗം വര്‍ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി ബംഗളൂരുവില്‍ നടന്ന റെയില്‍വേ ടൈം ടേബിള്‍ സമിതി യോഗത്തിലാണ് തീരുമാനം. കോട്ടയം ടെര്‍മിനസ് പൂര്‍ത്തിയാകുന്നതോടെ പുണെ-ഏറണാകുളം പൂര്‍ണ എക്സ്പ്രസ് കോട്ടയത്തേക്ക് നീട്ടാനും തീരുമാനമായി. തിരുവനന്തപരുത്തുനിന്ന് പുറപ്പെടുന്ന നേത്രാവതിയുടെ വേഗമാണ് തത്കാലം കൂട്ടുന്നത്. തിരിച്ചുള്ള ഓട്ടം പഴയ വേഗത്തില്‍ തന്നെയായിരിക്കും. ഇരുഭാഗത്തേക്കുമുള്ള ഓട്ടത്തിന് വേഗം വര്‍ധിപ്പിച്ച് നേത്രാവതിയെ സൂപ്പര്‍ ഫാസ്റ്റാക്കാമെന്ന മധ്യ റെയില്‍വേ ആലോചന ഫലം കണാതെപോയി. വര്‍ധിപ്പിച്ച വേഗത്തില്‍ രണ്ട് മണിക്കൂറോളം യാത്രാസമയം ലാഭിക്കാം. കൊങ്കണ്‍ പാതയിലെ മണ്‍സൂണ്‍ സമയക്രമം അവസാനിച്ച ശേഷമാവും ഇത് നടപ്പാക്കുക. നേത്രാവതിയെ എല്‍.ടി.ടി.-മംഗളൂരു മത്സ്യഗന്ധ എക്സ്പ്രസ് ഇന്റര്‍ ലിങ്ക് ചെയ്യാനും തീരുമാനിച്ചു. തിരുവനന്തപരുത്ത് നിന്നും നേത്രാവതി നിലവിലുള്ള സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ മുംബൈയിലെത്തും. ഇവിടെയെത്തുന്ന നേത്രാവതിയുടെ റേക്ക്(വണ്ടി) മത്സ്യഗന്ധ എക്സ് പ്രസായി തിരിച്ചുപോകും. കാലത്ത് ഏഴരയോടെ മുംബൈയിലെത്തുന്ന മത്സ്യഗന്ധ എക്സ്പ്രസ് നേത്രാവതിയായി തിരികെപ്പോകും. രണ്ട് വണ്ടികള്‍ക്കുമായി എട്ടു റേക്കുകള്‍ ഉപയോഗിച്ചിരുന്നത് ഏഴാക്കി കുറയ്ക്കാനും കഴിയും. കോട്ടയം ടെര്‍മിനസ് ഏകദേശം ഒരുമാസം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് ദക്ഷിണ റെയില്‍വേ നല്‍കിയ ഉറപ്പ്. ഇതോടെ പൂര്‍ണ എക്സ്പ്രസ് കോട്ടയത്തേക്ക് നീട്ടും. ഭാവിയില്‍ എല്‍.ടി.ടി.-ഏറണാകുളം തുരന്തോ എക്സ്പ്രസും കോട്ടയത്തേക്ക് നീട്ടാന്‍ ആലോചനയുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....