രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ പൊതു സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളിലേക്ക് കടന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസാണു ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്. വിജയ സാധ്യത ഇല്ലാത്തതിനാല്‍ ലോക്സഭ തിരഞ്ഞെടുപ്പിനു മുന്‍പുള്ള ഐക്യ പ്രകടനത്തിനുള്ള വേദിയാണു പ്രതിപക്ഷത്തിനു രാഷ്ട്രപതി തിരഞ്ഞെടുപ്പ്. രാഷ്ട്രപതി തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത് ഇന്നലെയാണെങ്കിലും ദിവസങ്ങള്‍ക്കു മുന്‍പേ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ക്കു തുടക്കമിട്ടിരുന്നു. അധ്യക്ഷ സോണിയ ഗാന്ധി, എന്‍സിപി നേതാവ് ശരദ് പവാറുമായും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ചര്‍ച്ച നടത്തി. തുടര്‍ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നും പ്രതിപക്ഷ ഐക്യംകൂടി ലക്ഷ്യംവച്ചു പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്താനാണു നീക്കമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പൊതു സ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കുമെന്ന് ഇടതുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ സര്‍ക്കാരിനൊപ്പം നില്ക്കുന്നതിനാല് ജയ സാധ്യത പ്രതിപക്ഷത്തിനില്ല. എന്നാല്‍ വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ ഐക്യം എന്ന സങ്കല്പം എത്രത്തോളം പ്രായോഗികമാണെന്നു രാഷ്ട്രപതി തിരഞ്ഞെടുപ്പ് തെളിയിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....