ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്‍പതാം പ്രതി പത്തനംതിട്ട മൈലപ്ര സ്വദേശി സനല്‍ കുമാറിനു (45) മറ്റൊരു കേസില്‍ എറണാകുളം പോക്‌സോ കോടതി ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും വിധിച്ചു. 2013ല്‍ 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ജഡ്ജി കെ.സോമനാണു പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടു ശിക്ഷിച്ചത്. പെണ്‍കുട്ടിയെ പ്രതി എറണാകുളത്തു നിന്നു തട്ടിക്കൊണ്ടു പോയി പഴനിയിലെ ലോഡ്ജില്‍ പൂട്ടിയിട്ടു പല തവണ പീഡിപ്പിച്ചെന്നാണു പ്രോസിക്യൂഷന്‍ കേസ്. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു പിതാവ് നല്‍കിയ പരാതിയില്‍ കളമശേരി പൊലീസാണു 4 ദിവസത്തിനു ശേഷം പ്രതിയെ പിടികൂടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മരട് പൊലീസ് റജിസ്റ്റര്‍ ചെയ്ത വിവാഹത്തട്ടിപ്പു കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണു നടിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി എന്‍.എസ്.സുനില്‍കുമാറിനെ (പള്‍സര്‍ സുനി) പരിചയപ്പെടുന്നത്.ജയിലിനുള്ളില്‍ നിന്നു പള്‍സര്‍ സുനിക്കു നടന്‍ ദിലീപിനോടു സംസാരിക്കാന്‍ സംവിധായകന്‍ നാദിര്‍ഷയുടെ ഫോണിലേക്കു വിളിക്കാന്‍ സഹായിച്ചതും ഫോണ്‍ ഒളിപ്പിച്ചതും സനല്‍കുമാറാണെന്നാണു കേസ്. ഈ ഫോണ്‍ സനല്‍കുമാറിന്റെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതോടെയാണു നടിയെ പീഡിപ്പിച്ച കേസില്‍ സനല്‍കുമാറിനെ 9-ാം പ്രതിയാക്കിയത്. കളമശേരി ഇന്‍സ്‌പെക്ടര്‍ എം.ബി.ലത്തീഫ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ.ബിന്ദു, അഡ്വ.സരുണ്‍ മാങ്കറ എന്നിവര്‍ ഹാജരായി. ഗൂഢാലോചന:ശരത്തിന് മുന്‍കൂര്‍ ജാമ്യം നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും ആറാം പ്രതിയുമായ ശരത്തിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസാണിത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....