ഇന്ത്യക്കാരായ നാലംഗ കുടുംബം ഉള്‍പ്പെടെ 22 പേരുമായി തകര്‍ന്നുവീണ വിമാനത്തിലെ ചില യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവയില്‍ മിക്കതും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച രാവിലെ കാണാതായ വിമാനം നേപ്പാളിലെ പര്‍വതമേഖലയില്‍ തകര്‍ന്നു വീണതായി രാത്രിയോടെ സ്ഥിരീകരിച്ചെങ്കിലും കനത്ത മഞ്ഞുവീഴ്ച മൂലം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ഇന്നു രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്. ഞായറാഴ്ച രാവിലെ 9.55ന് നേപ്പാളിലെ ടൂറിസ്റ്റ് നഗരമായ പൊഖാറയില്‍നിന്ന് ജോംസോമിലേക്ക് പറന്ന താര എയറിന്റെ ഇരട്ട എന്‍ജിനുള്ള 9എന്‍-എഇടി വിമാനത്തിന് 15 മിനിറ്റിനു ശേഷം കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പൊഖാറ-ജോംസോം വ്യോമപാതയില്‍ ഘോറെപാനിക്കു മുകളില്‍വച്ചാണു വിമാനവുമായുള്ള ബന്ധം നഷ്ടമായതെന്ന് നേപ്പാള്‍ വ്യോമയാന വൃത്തങ്ങള്‍ പറഞ്ഞു. ജോംസോമിലെ ഘാസയില്‍ വലിയ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. തിരച്ചിലിനു പോയ ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥ മൂലം മടങ്ങിയിരുന്നു. സ്ഥലം വ്യക്തമായതോടെ പിന്നീട് നേപ്പാള്‍ കരസേനയുടെ 10 അംഗ സംഘം ഹെലികോപ്റ്ററില്‍ നര്‍ഷാങ് ആശ്രമത്തിനു സമീപം നദിക്കരയില്‍ തിരച്ചിലിനായി ഇറങ്ങി. പിന്നീട്, മസ്താങ് ജില്ലയിലെ ലാറിക്കോട്ടയിലെ പര്‍വത പ്രദേശമായ ലാനിങ്‌ഗോളയില്‍ തകര്‍ന്നുവീണ് തീപടര്‍ന്ന അവസ്ഥയില്‍ വിമാനം കണ്ടെത്തിയതായി നേപ്പാളിലെ കരസേനാ മേജര്‍ ജനറല്‍ ബാബുറാം ശ്രേഷ്ഠ വെളിപ്പെടുത്തിയിരുന്നു. പക്ഷേ പ്രതികൂല കാലാവസ്ഥ മൂലം തിരച്ചില്‍ നിര്‍ത്തേണ്ടിവന്നിരുന്നു. മുംബൈയിലെ താനെ സ്വദേശികളായ അശോക് കുമാര്‍ ത്രിപാഠി, ഭാര്യ വൈഭവി ബണ്ഡേകര്‍, മക്കള്‍ ധനുഷ്, ഋതിക എന്നിവരാണു കാണാതായ ഇന്ത്യന്‍ യാത്രികര്‍. 2 ജര്‍മന്‍കാര്‍, 13 നേപ്പാളികള്‍, ജീവനക്കാരായ 3 നേപ്പാള്‍ സ്വദേശികള്‍ എന്നിവരും വിമാനത്തിലുണ്ടായിരുന്നു. 2016 ല്‍ ഇതേ വ്യോമ പാതയില്‍ പറന്ന താര എയര്‍ലൈനിന്റെ വിമാനം തകര്‍ന്ന് 23 പേര്‍ കൊല്ലപ്പെട്ടിരുന്നു. നേപ്പാള്‍ പര്‍വതമേഖലയിലെ വ്യോമഗതാഗതത്തിന് 2009 ല്‍ ആരംഭിച്ചതാണ് താര എയര്‍ലൈന്‍സ്. വിമാനം കണ്ടെത്താന്‍ തുണയായത് ഫോണ്‍ വിമാനം തകര്‍ന്നുവീണ സ്ഥലം മനസ്സിലാക്കാന്‍ സഹായകമായത് പൈലറ്റിന്റെ മൊബൈല്‍ ഫോണ്‍. പൈലറ്റ് ക്യാപ്റ്റന്‍ പ്രഭാകര്‍ ഗിമിറെയുടെ മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ കരസേന ടെലികോം വകുപ്പിന്റെ സഹായം തേടുകയായിരുന്നു. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) സംവിധാനം വഴി പിന്നീട് ഫോണ്‍ കൃത്യമായി ട്രാക്ക് ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....