ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ഭാര്യയും സഞ്ചരിക്കവെ കൊച്ചിയില്‍ അപകടത്തില്‍ പെട്ട ഹെലികോപ്റ്റര്‍ വില്‍പനയ്ക്ക്. ഇറ്റാലിയന്‍ കമ്പനി അഗസ്റ്റ വെസ്റ്റ്‌ലന്‍ഡിന്റെ 109 എസ്പി ഹെലികോപ്റ്ററാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 11നാണ് ഹെലികോപ്റ്റര്‍ കൊച്ചി പനങ്ങാട്ടെ ചതുപ്പില്‍ ഇറക്കിയത്. ഒരു വര്‍ഷത്തിനു ശേഷമാണ് ടെണ്ടര്‍ വിളിച്ച് ഹെലികോപ്റ്റര്‍ വില്‍ക്കുന്നത്. നാലു വര്‍ഷത്തെ പഴക്കമുള്ള ഹെലികോപ്റ്ററില്‍ പൈലറ്റ് അടക്കം ആറുപേര്‍ക്കു സഞ്ചരിക്കാം. 50 കോടിയോളം രൂപ വിലയുണ്ട്. കൊച്ചി വിമാനത്താവളത്തിന്റെ ഹാങ്കറിലാണ് ഇപ്പോള്‍ ഹെലികോപ്റ്ററുള്ളത്. ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് ഹെലികോപ്റ്റര്‍ വിറ്റൊഴിവാക്കുന്നത്. പറക്കാവുന്ന സ്ഥിതിയിലല്ല ഹെലികോപ്റ്ററുള്ളത്. ഹെലികോപ്റ്റര്‍ ഭാഗങ്ങള്‍ വേര്‍തിരിച്ചു വില്‍ക്കാനും സാധിക്കും. ഇപ്പോള്‍ പറക്കാവുന്ന അവസ്ഥയിലല്ലെങ്കിലും അറ്റകുറ്റപ്പണികള്‍ ചെയ്ത് ഉപയോഗക്ഷമമാക്കാമെന്നാണ് അധികൃതരുടെ വാദം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....