കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ബ്രിട്ടിഷ് പ്രധാനമന്ത്രിയും ഭാര്യയും അടക്കമുള്ളവര്‍ക്ക് പിഴ ചുമത്തിയിരുന്നു. ലോക്ഡൗണി?നിടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡൗവിങ് സ്ട്രീറ്റില്‍ 2020 ല്‍ ബോറിസ് ജോണ്‍സണും സുഹൃത്തുക്കളും പാര്‍ട്ടി നടത്തിയെന്നാണ് കേസ്. പാര്‍ട്ടിയില്‍ പ?ങ്കെടുത്തതിന് ബോറിസ് ജോണ്സണ് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഭാര്യ കാരി ജോണ്സണ്, ചാന്‍സലര്‍ ഋഷി സുനാക്എന്നിവരും പിഴ അടയ്ക്കേണ്ടി വന്നിരുന്നു. ഭരണത്തിലിരിക്കെ നിയമലംഘനത്തിന് പിഴയൊടുക്കേണ്ടി വരുന്ന ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോണ്സണ്. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ 2020 ജൂലൈയില്‍ നടത്തിയ പ്രധാനമന്ത്രിയുടെ ജന്മദിന പാര്‍ട്ടിയുടെ പേരില്‍ മെട്രോപൊളിറ്റന്‍ പൊലീസാണ് പിഴ ചുമത്തിയത്. ബോറിസ് ജോണ്സണ്, ഭാര്യ കാരി ജോണ്സണ്, ചാന്‍സലര്‍ റിഷി സുനാക് എന്നിവരെ കൂടാതെ മറ്റ് ആഘോഷ പാര്‍ട്ടികളില്‍ പങ്കെടുത്ത 50ലേറെ പേര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. രാഷ്ട്രീയ നിലനില്പിനായുള്ള പരിശ്രമത്തിലാണ് ബോറിസ് ജോണ്സണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള ചിലര്‍ അദ്ദേഹത്തിനുള്ള പിന്തുണ നേരത്തേ പിന്‍വലിച്ചിരുന്നു. അവിശ്വാസ വോട്ട് ആവശ്യപ്പെട്ട് ചില കണ്‍സര്‍വേറ്റീവ് എംപിമാര്‍ കത്തും നല്‍കിയിരുന്നു. എന്നാല്‍, റഷ്യയുടെ ഉക്രെയ്ന് അധിനിവേശം ജോണ്‍സന്റെ മേലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം ലഘൂകരിക്കുകയായിരുന്നു. ജോണ്‍സണെതിരെ അല്ല പുടിനെതിരെയാണ് ഇപ്പോള്‍ തിരിയേണ്ടതെന്ന് കണ്‍സര്‍വേറ്റീവ് എംപി ആയ റോജര്‍ ?ഗെയില്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....