News Beyond Headlines

28 Thursday
November

കാമുകന്‍ കൂട്ടുകാരിയെ കൂടി പ്രേമിച്ചു, എട്ടിന്റെ പണി കൊടുത്ത് കാമുകി

തന്നെ വഞ്ചിച്ച കാമുകനോട് വ്യത്യസ്തമനായി പ്രതികാരം ചെയ്ത് കാമുകി. കാമുകന് തന്റെ ഒരു സുഹൃത്തുമായി അടുപ്പമുണ്ടെന്ന് മനസ്സിലാക്കിയ 29 -കാരിയായ അഗസ്താ പ്രതികാരമായി കാമുകന്റെ കോണ്ടത്തിനുള്ളില്‍ മുളകെണ്ണ ഒഴിക്കുകയായിരുന്നു. ടെക്സാസില്‍ നിന്നുള്ള അവള്‍ ഒരു ചോക്ലേറ്റ് കമ്പനി ഉടമയാണ്. രണ്ട് വര്‍ഷത്തോളം അവര്‍ ഒരുമിച്ച് കഴിഞ്ഞു. അവള്‍ ആ ബന്ധത്തില്‍ സീരിയസ് ആയിരുന്നു. അവരൊരുമിച്ചുളള ഒരു ജീവിതം സ്വപ്‌നം കണ്ട് കഴിഞ്ഞിരുന്ന അവള്‍ എന്നാല്‍ പിന്നീടാണ് അവളുടെ തന്നെ മറ്റൊരു സുഹൃത്തുമായിട്ട് അയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള ചില പ്രണയ സന്ദേശങ്ങള്‍ ഫോണില്‍ അഗസ്താ കാണാന്‍ ഇടയായി. തന്നെ പ്രേമിക്കുന്നതിനൊപ്പം തന്റെ അടുത്ത സുഹൃത്തുമായും അയാള്‍ രഹസ്യ ഡേറ്റിംഗ് നടത്തുകയാണെന്ന് അവള്‍ മനസ്സിലാക്കി. തന്നെ വഞ്ചിച്ച കാമുകനോട് പ്രതികാരം ചെയ്യാന്‍ അവള്‍ ആഗ്രഹിച്ചു. habanero എന്നത് ഏറ്റവും എരിവുള്ള ഒരു തരം മുളകാണ്. ആ മുളകില്‍ നിന്നുള്ള എണ്ണ തന്റെ കാമുകന്റെ കോണ്ടത്തില്‍ അവള്‍ നിറച്ചു. ഇതുപയോഗിച്ച അയാള്‍ നീറി പുകഞ്ഞു. അലറി വിളിക്കുന്ന അയാളുടെ അരികിലേക്ക് അവള്‍ സഹായിക്കാനെന്ന ഭാവത്തില്‍ ചെന്നു. എന്നിട്ട് നീറുന്ന ലിംഗത്തില്‍ മുളക് ചേര്‍ന്ന ഐസും വയ്ക്കുകയും ചെയ്തുവത്രെ. 'ഞങ്ങളുടെ ജീവിതം സ്വപ്‌നതുല്യമായിരുന്നു. ആദ്യം അവന്‍ ഒരു മാന്യനായിരുന്നു. എന്നോട് നന്നായിട്ടാണ് പെരുമാറിയിരുന്നത്. അവന്റെ കാറില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയപ്പോള്‍ മുതല്‍ അവന്‍ എന്നെ ചതിക്കുകയാണെന്ന സംശയം എന്നില്‍ വളര്‍ന്നു. എന്നാല്‍ ഇത് ഞങ്ങള്‍ കണ്ടുമുട്ടുന്നതിന് മുമ്പുള്ളതായിരുന്നുവെന്നും, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറപ്പുള്ളതു കൊണ്ടാണ് അത് വലിച്ചെറിയാതിരുന്നതെന്നും അവന്‍ എന്നോട് പറഞ്ഞു. എന്നാല്‍ എനിക്ക് അത് അത്ര വിശ്വാസമായില്ല. ഞാന്‍ അവന്റെ ഫോണ്‍ പരിശോധിച്ചു. അപ്പോഴാണ് അഞ്ച് വര്‍ഷത്തിലേറെയായി എന്റെ സുഹൃത്തായിരുന്ന ഒരുവളുമായി അയാള്‍ ചാറ്റു ചെയ്തതിന്റെ തെളിവുകള്‍ എനിക്ക് ലഭിച്ചത്' അവള്‍ പറഞ്ഞു. പിന്നീട്, മുളകെണ്ണ എടുത്ത് ഒരു സിറിഞ്ച് ഉപയോഗിച്ച് അവള്‍ അത് അവന്റെ കോണ്ടത്തില്‍ നിക്ഷേപ്പിച്ചു. ഇത് ഉപയോഗിച്ച അവന്‍ തന്റെ ലിംഗം വല്ലാതെ എരിയുന്നതായി അവളോട് പരാതിപ്പെട്ടു. എരിച്ചില്‍ ശമിപ്പിക്കാന്‍ ഐസ് വയ്ക്കാമെന്ന് അവള്‍ പറഞ്ഞു. തുടര്‍ന്ന് കൂടുതല്‍ എണ്ണ കലര്‍ന്ന ഐസ് അവള്‍ അയാള്‍ക്ക് കൊടുത്തു. അതും കൂടിയായപ്പോള്‍ വേദനയും നീറ്റലും സഹിക്കാന്‍ കഴിയാതെ അയാള്‍ അലറി വിളിച്ചു. ഒടുവില്‍ അവന്‍ എല്ലാം അവളോട് ഏറ്റുപറഞ്ഞു. അഗസ്ത തന്റെ മുന്‍ സുഹൃത്തിനെ സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തു. തന്റെ കാമുകനോട് ക്ഷമിക്കാനും ഒരവസരം കൂടി നല്‍കാനും അവള്‍ തീരുമാനിച്ചു. പക്ഷേ, അവന്‍ രണ്ടാം തവണയും അവളെ വഞ്ചിച്ചു. ഇതോടെ അവര്‍ എന്നേക്കുമായി പിരിഞ്ഞു. ഇപ്പോള്‍ അവള്‍ അവളുടെ ജീവിതവുമായി മുന്നോട്ട് പോകുന്നു. 'അതിനുശേഷം ഞാന്‍ അവനില്‍ നിന്ന് അകന്നു. ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്. അവന്‍ ഒരു വിഷമാണെന്ന് എനിക്കറിയാം' അഗസ്താ പറയുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....