അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ ഇമ്രാന്‍ ഖാന്‍ പുറത്തായതോടെ, പാക്കിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ദേശീയ അസംബ്ലി (പാര്‍ലമെന്റ്) ഇന്നു ചേരും. 13 മണിക്കൂറിലേറെ നീണ്ട പ്രക്ഷുബ്ധമായ സഭാ നടപടികള്‍ക്കൊടുവില്‍ ശനിയാഴ്ച അര്‍ധരാത്രിക്കുശേഷം നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെയാണു പ്രതിപക്ഷസഖ്യം ഇമ്രാന്‍ സര്‍ക്കാരിനെ പുറത്താക്കിയത്. ഭരണകക്ഷി അംഗങ്ങള്‍ ബഹിഷ്‌കരിച്ച വോട്ടെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന് 174 വോട്ടു ലഭിച്ചു. 342 അംഗ സഭയില്‍ 172 വോട്ടാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്. സഭയില്‍ ഇമ്രാന്‍ ഖാന്‍ ഹാജരായിരുന്നില്ല. പാക്ക് ചരിത്രത്തില്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാന്‍. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്‌നവാസ് (പിഎംഎല്‍-എന്‍) അധ്യക്ഷനുമായ ഷഹബാസ് ഷരീഫ് (70) പ്രതിപക്ഷസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക നല്‍കി. ഇമ്രാന്റെ കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) സ്ഥാനാര്‍ഥിയായി മുന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിയും പത്രിക നല്‍കി. ഇമ്രാന്‍ ഖാന്‍ (69) 2018 ഓഗസ്റ്റ് 18നാണ് അധികാരമേറ്റത്. മൂന്നു വര്‍ഷവും ഏഴു മാസവുമാണ് അധികാരത്തിലിരുന്നത്. പാക്കിസ്ഥാനില്‍ ഒരു പ്രധാനമന്ത്രിയും കാലാവധി തികച്ചിട്ടില്ലെന്ന ചരിത്രം ഇമ്രാനിലൂടെയും ആവര്‍ത്തിച്ചു. സുപ്രീം കോടതി ഇടപെടലിനു ശേഷവും അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പു നടത്താതെ നീട്ടിക്കൊണ്ടുപോകാനാണു ശ്രമമെന്നു വ്യക്തമായതോടെ, ശനിയാഴ്ച രാത്രി വൈകി സേനാമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയെന്ന് അഭ്യൂഹമുയര്‍ന്നു. സുപ്രീം കോടതി അടിയന്തര സിറ്റിങ് നടത്താനും തീരുമാനിച്ചു. ഇതോടെ അര്‍ധരാത്രി വീണ്ടും സഭ ചേര്‍ന്നപ്പോള്‍ സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും രാജി നല്‍കി ഭരണപക്ഷം സഭ വിട്ടു. മുതിര്‍ന്ന പ്രതിപക്ഷാംഗം ഇടക്കാല സ്പീക്കറായി ചുമതലയേറ്റാണു വോട്ടെടുപ്പു നടത്തിയത്. വീണ്ടും സ്വാതന്ത്ര്യസമരം: ഇമ്രാന്‍ ഇസ്ലാമാബാദ് ന്മ അധികാരം വിട്ടിറങ്ങുമ്പോഴും യുഎസിനെതിരെ വിരല്‍ ചൂണ്ടി ഇമ്രാന്‍ ഖാന്‍. തന്റെ സര്‍ക്കാരിനെ പുറത്താക്കാന്‍ വിദേശ ഗൂഢാലോചന നടന്നുവെന്ന ആരോപണം ഇന്നലെയും അദ്ദേഹം ആവര്‍ത്തിച്ചു. 'പാക്കിസ്ഥാന്‍ 1947ല്‍ സ്വതന്ത്ര രാജ്യമായി. പക്ഷേ ഇന്നു മുതല്‍ സ്വാതന്ത്ര്യസമരം വീണ്ടും തുടങ്ങുന്നു. പരമാധികാരവും ജനാധിപത്യവും എന്നും കാത്തുസംരക്ഷിക്കുന്നതു രാജ്യത്തെ ജനങ്ങളാണ്'- ഇമ്രാന്‍ ട്വിറ്ററില്‍ കുറിച്ചു. താന്‍ അധികാരത്തില്‍ തുടരുന്നതു ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎസ് നയതന്ത്രജ്ഞന്‍ അയച്ച കത്തില്‍ പറഞ്ഞുവെന്നാണ് ഇമ്രാന്‍ ആരോപിച്ചത്. ആരോപണം ഇന്നലെ യുഎസ് വീണ്ടും നിഷേധിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....