മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാള സിനിമയില്‍ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും ഗംഭീര വരവേല്പ്പ് ആണ് ഇദ്ദേഹത്തിന്റെ സിനിമകള്‍ക്ക് മലയാളികള്‍ നല്‍കി വരുന്നത്. അതിനു കാരണം അഭിനയപ്രാധാന്യമുള്ള സിനിമകളിലാണ് താരം എപ്പോഴും അഭിനയിക്കുന്നത് എന്നതുകൊണ്ടാണ്. കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന സിനിമയില്‍ താരം ഒരു അതിഥി വേഷത്തില്‍ എത്തിയിരുന്നു. താരം അഭിനയിച്ച ഏക മലയാള സിനിമ കൂടിയാണ് ഇത്. ഐശ്വര്യ രജനീകാന്ത് ആയിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ.പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്തിടെ ആയിരുന്നു ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടിയത്. രണ്ടു മക്കളാണ് ഇവര്‍ക്ക് ഉള്ളത്. യാത്ര എന്നും ലിങ്ക എന്നുമാണ് മക്കളുടെ പേരുകള്‍. എന്ത് കാരണം കൊണ്ടാണ് ഇരുവരും ഡിവോഴ്‌സ് ആയത് എന്ന് ഇതുവരെ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ പലതരത്തിലുള്ള കഥകളാണ് സമൂഹമാധ്യമങ്ങളില്‍ ഓരോരുത്തരും പറഞ്ഞു ഉണ്ടാക്കുന്നത്. ഇപ്പോള്‍ വളരെ പ്രധാനപ്പെട്ട ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. എല്ലി അവ്രാം എന്ന നടിയുമായി ബന്ധപ്പെട്ട് ആണ് ഇപ്പോള്‍ ഈ വാര്‍ത്ത പുറത്തുവരുന്നത്. സ്വീഡിഷ് ഗ്രീക്ക് നടിയാണ് ഇവര്‍. കഴിഞ്ഞ ഒരു മാസമായി താരം ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഇതുകൂടാതെ 2013 വര്‍ഷത്തില്‍ ഹിന്ദി ബിഗ് ബോസില്‍ താരം മത്സരാര്‍ത്ഥിയായ എത്തിയിരുന്നു. ഇതുകൂടാതെ അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ മിക്കി വൈറസ് എന്ന സിനിമയിലും താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇത് കൂടാതെ ചില തെലുങ്ക്, കന്നഡ സിനിമയിലും താരം അഭിനയിച്ചിരുന്നു. പാരിസ് പാരിസ് എന്ന സിനിമയിലും താരം ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ സിനിമ ഇതുവരെ റിലീസ് ആയിട്ടില്ല. ധനുഷ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയില്‍ ഇവര്‍ ആയിരിക്കും നായിക എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യും എന്നാണ് പറയപ്പെടുന്നത്. പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ധനുഷ്, സഹോദരന്‍ ശെല്‍വരാഘവന്‍, സംഗീതസംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. ധനുഷ് ഈ സിനിമയില്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....