കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും. സാക്ഷി മൊഴികളിലുള്ള മാഡം കാവ്യയാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ദിലീപിന്റെ ചോദ്യം ചെയ്യലിന് പിറകെ കാവ്യമാധവനും അന്വേഷണ സംഘം നോട്ടീസ് നല്‍കും. നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയായിരുന്നു മാഡത്തെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തല്‍ നടത്തിയത്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യം പൊലീസ് പിടിയിലാകുന്നതിന് മുന്‍പ് മാഡത്തിന് കൈമാറിയെന്നായിരുന്നും വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ മാഡത്തിനുള്ള പങ്കില്‍ കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പൊലീസിന് മുന്നോട്ട് പോകാന്‍ ആയില്ല. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും മാഡത്തിലേക്കും വിഐപിയിലേക്കും അന്വേഷണം എത്തിയത്. വിഐപി ആലുവയിലെ ദിലീപിന്റെ സുഹൃത്തും ഹോട്ടല്‍ വ്യവസായിയുമായ ശരത് ആണെന്ന് തുടരന്വേഷണത്തില്‍ കണ്ടെത്തി കഴിഞ്ഞു.ശരത്തിനെ കഴിഞ്ഞ ദിവസം പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭ്യമായത്. ആലുവ പത്മസരോവരത്തില്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോള്‍ കാവ്യ പോയകാര്യം എന്തായി ഇക്ക എന്ന് ചോദിച്ചിച്ചതും, പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും ഓഡിയോയിലുണ്ട്. ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ കണ്ട ശേഷം ടാബ് ദിലീപ് കൊടുത്ത് വിട്ടത് കാവ്യയുടെ കൈയ്യിലാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ ശരത് ചോദ്യം ചെയ്യലില്‍ നിഷേധിച്ചതായാണ് സൂചന. വീട്ട് വരാന്തയിലെ സോഫയില്‍ കാല് വെച്ചിരുന്ന് ദിലീപ് നിനക്ക് വേണ്ടിയാണ് ഞാന്‍ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നതെന്ന് കൈ പിറകിലേക്ക് ചൂണ്ടി പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും അകത്ത് മാഡം ഉണ്ടായിരുന്നതയാണ് സാക്ഷി മൊഴി.വീടിനക്ക് ഉണ്ടായിരുന്ന രണ്ട് പേരുകളാണ് ബാലചന്ദ്രകുമാര്‍ മൊഴിയായി നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാനാണ് ചോദ്യം ചെയ്യല്‍. ദിലീപിന്റെ ചോദ്യം ചെയ്യലിന് പറകെയാകും കാവ്യമാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....