News Beyond Headlines

27 Wednesday
November

ഗ്യാസ് ടാങ്കര്‍ എന്ന് വിളിച്ച് കളിയാക്കി, മനസ്സ് തുറന്ന് റാഷി ഖന്ന

താരങ്ങളെ സംബന്ധിച്ച് പലപ്പോഴും നേരിടേണ്ടി വരുന്നതാണ് ബോഡി ഷെയ്മിംഗ് എന്നത്. പ്രത്യേകിച്ചും നായികമാര്‍ക്ക്. നായിക എന്ന ഇങ്ങനെയായിരിക്കണം എന്നൊരു പൊതു ധാരണയുണ്ട്. തടി അധികമുണ്ടാകാന്‍ പാടില്ല, വെളുത്ത നിറമായിരിക്കണം എന്നിങ്ങനെ ഒരുപാട് പൊതു ധാരണകള്‍ സമൂഹത്തിലും സിനിമാ മേഖലയിലും നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ താന്‍ നേരിട്ടിരുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി റാഷി ഖന്ന. തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് റാഷി ഖന്ന. ഈയ്യടുത്ത് മലയാളത്തിലും അരങ്ങേറിയ റാഷി ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് റാഷി വെളിപ്പെടുത്തിയത്. കരിയറിന്റെ തുടക്കകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും നേരിട്ട അനുഭവമാണ് താരം വെളിപ്പെടുത്തിയത്. ''തുടക്കകാലത്തായിരുന്നു ഏറ്റവും മോശം അനുഭവങ്ങളുണ്ടായിരുന്നത്. തുടക്കകാലത്ത് നല്ല വേഷങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും തടിയുടെ പേരിലായിരുന്നു അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. ഞാന്‍ ഗ്യാസ് ടാങ്കര്‍ ആണെന്നായിരുന്നു സൗത്തില്‍ അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഞാന്‍ അന്നൊന്നും ഞാന്‍ ഒന്നും പറഞ്ഞിരുന്നില്ല. മുഖ്യധാരയിലുള്ളവരെ അപേക്ഷിച്ച് എനിക്ക് തടിയുണ്ടായിരുന്നു. പക്ഷെ പിന്നീട് ഞാന്‍ ഫിറ്റായി മാറി. ആരേയും സന്തോഷിപ്പിക്കാനായിരുന്നില്ല. എന്റെ ജോലിയ്ക്ക് അത് ആവശ്യമായിരുന്നു. ഓണ്‍ലൈന്‍ ബുള്ളിയിംഗ് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഞാന്‍ അതൊന്നും ഗൗനിച്ചിരുന്നില്ല. നിങ്ങള്‍ക്ക് തോന്നുന്നത് പറഞ്ഞോളൂ എന്നായിരുന്നു എന്റെ നിലപാട്'' എന്നാണ് റാഷി പറയുന്നത്. തടിയുള്ളവരുടെ കഴിവ് കാണില്ലെന്നും അവരോട് എന്നും മോശമായി മാത്രമേ പെരുമാറാറുള്ളൂവെന്നുമാണ് റാഷി പറയുന്നത്. ''നിങ്ങള്‍ ശ്രദ്ധ നല്‍കേണ്ടവരല്ല ഇവരൊന്നു. സ്വന്തം ജീവിതത്തില്‍ നിരാശരായവരായിക്കാം അവര്‍. താരങ്ങള്‍ അവര്‍ക്ക് എളുപ്പത്തില്‍ കാണാന്‍ സാധിക്കുന്ന ഇരകളാണ്. ഈ താരത്തെ എടുക്കാം, മോശമായി എഴുതാം എന്ന് കരുതുന്നവരാണ്. അവര്‍ക്ക് അതിലൂടെയാണ് സന്തോഷം ലഭിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഞാന്‍ ആരുടെയോ സന്തോഷത്തിനും കാരണമാവുകയാണ്. നിനക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ നീ എഴുതിക്കോ'' എന്നും റാഷി ഖന്ന പറയുന്നു. താന്‍ പിസിഒഡിയുടെ പ്രശ്നങ്ങളും അനുഭവിച്ചിരുന്നുവെന്നാണ് റാഷി ഖന്ന പറയുന്നത്. അതിനാല്‍ വണ്ണം നിയന്ത്രിക്കുക എന്നത് തന്നെ സംബന്ധിച്ച് ഏറെ പ്രയാസമായിരുന്നുവെന്നാണ് റാഷി പറയുന്നത്. ''ഇവരെന്തിനാണ് ഇത് ഇത്രയും കാര്യമാക്കി എടുക്കുന്നതെന്നായിരുന്നു ആദ്യം കരുതിയത്. ഞാന്‍ ഇപ്പോഴും നന്നായി അല്ലേ അഭിനയിക്കുന്നത്. എനിക്ക് പിസിഒഡിയുടെ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷെ അത് ആര്‍ക്കും അറിയില്ലായിരുന്നു. അവര്‍ പറയുന്നത് സ്‌ക്രീനില്‍ കാണുന്നത് എന്താണോ അത് മാത്രമാണ്. ആദ്യമൊക്കെ വിഷമമായെങ്കിലും പിന്നെ ഞാന്‍ ഗൗനിക്കാതെയായി'' എന്നാണ് റാഷി പറയുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....