കീവ്: യുക്രൈനിലെ മുന്‍ പാര്‍ലമെന്റ് അംഗത്തിന്റെ ഭാര്യയെ നാടുവിടാനുള്ള ശ്രമത്തിനിടെ അതിര്‍ത്തിയില്‍ തടഞ്ഞു. 2.80 കോടി രൂപ മൂല്യം വരുന്ന ഡോളറും 13 ലക്ഷം മൂല്യം വരുന്ന യൂറോയും ഇവരില്‍ നിന്ന് കണ്ടെത്തി. മുന്‍ എംപി കോട്വിറ്റ്സ്‌കിയുടെ ഭാര്യയെയാണ് അതിര്‍ത്തിയില്‍ ഹംഗറിയുടെ സുരക്ഷാ സേന തടഞ്ഞത്. സ്യൂട്കേസുകളില്‍ നിറച്ച പണമാണ് പിടികൂടിയത്. റഷ്യ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്ന് സാക്കര്‍പാട്യ പ്രവിശ്യ വഴി ഹംഗറിയിലേക്ക് കടക്കാനായിരുന്നു പദ്ധതി. ബെലാറൂസ് മാധ്യമമായ നെക്സ്റ്റയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 24 മുതലാണ് റഷ്യ യുക്രൈന്‍ അധിനിവേശം തുടങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യ ആക്രമണം തുടരുകയാണ്. പത്ത് ലക്ഷം പേരെയാണ് യുക്രൈനില്‍ മാറ്റി പാര്‍പ്പിച്ചത്. 35 ലക്ഷത്തോളം പേര്‍ അയല്‍രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. സാധാരണക്കാരും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്നും തിരിച്ചടിയില്‍ 14,000 റഷ്യന്‍ പട്ടാളക്കാരെ കൊലപ്പെടുത്തിയെന്നുമാണ് യുക്രൈന്റെ അവകാശവാദം. അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കി ഞായറാഴ്ച പറഞ്ഞിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....