News Beyond Headlines

27 Wednesday
November

ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ എത്തി; അവിടേയ്ക്ക് പോവുന്നില്ലേ എന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായി നടി

യൂട്യൂബ് ചാനലില്‍ സജീവമായതോട് കൂടിയാണ് നടി ഡിംപിള്‍ റോസിന്റെ വിശേഷങ്ങള്‍ പുറംലോകം അറിയുന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി ഒരു അമ്മയാവുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം കൊടുത്തെങ്കിലും അതില്‍ ഒരാളെ നഷ്ടപ്പെടുകയായിരുന്നു.പ്രസവത്തെ കുറിച്ചും അതിന് ശേഷം ഉണ്ടായ സംഭവങ്ങളെ കുറിച്ചുമൊക്കെ നടി തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മകനെ ആദ്യമായി പുറംലോകത്തിന് പരിചയപ്പെടുത്തുക വരെ ചെയ്തിരുന്നു. ഇപ്പോഴിതാ ഡിംപിളിന്റെ പിറന്നാള്‍ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ഭര്‍ത്താവിനും മകനുമൊപ്പം ഇത്തവണത്തെ പിറന്നാള്‍ ദിനം മനോഹരമാക്കാന്‍ പോയ കഥയാണ് യൂട്യുബ് ചാനലിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയിലൂടെ നടി വ്യക്തമാക്കുന്നത്. മാത്രമല്ല ഡിംപിളിന്റെ ഉള്ളിലെ നല്ല മനസിനെ കുറിച്ചും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. 'എന്നെ സംബന്ധിച്ച് ഭയങ്കര സ്പെഷ്യലായിട്ടുള്ള ബെര്‍ത്ത് ഡേ ആണ്. അമ്മയായതിന് ശേഷവും പാച്ചുവിന്റെ കൂടെയുമുള്ള ആദ്യ ബെര്‍ത്ത് ഡേ ആണ്. കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയായി ഇരുന്ന സമയത്താണ്. എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരമായി ഞാന്‍ ഭര്‍ത്താവ് അന്‍സന്‍ ചേട്ടന്റെ വീട്ടിലേക്ക് എത്തി. അതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് ബെര്‍ത്ത് ഡേ. പിറന്നാള്‍ പ്രമാണിച്ച് ഇന്നലെ എന്നെ ആഘോഷപരമായി കൂട്ടികൊണ്ട് വരികയായിരുന്നു. കിഡ്സ് എന്ന സ്ഥാപനത്തില്‍ ഭര്‍ത്താവിനും മകനുമൊപ്പമാണ് പിറന്നാളോഘിഷിക്കാന്‍ ഡിംപിള്‍ എത്തിയത്. അപ്പോള്‍ സ്വന്തം വീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും എവിടെ എന്ന ചോദ്യം വരും. മറ്റ് ചില അത്യാവശ്യങ്ങളുമായി പോയിരിക്കുകയാണ്. അതുകൊണ്ട് വൈകിട്ട് പപ്പയും മമ്മിയും സഹോദരനും കുടുംബവുമൊക്കെ പിറന്നാളാഘോഷത്തിനായി വീട്ടിലേക്ക് വരുമെന്നും ഡിംപിള്‍ വ്യക്തമാക്കുന്നു. അവിടെ വെച്ചാണ് പുതിയ ബെര്‍ത്ത് ഡേ ഡ്രസിലുള്ള ആഘോഷം നടക്കുക എന്നും ഡിംപിള്‍ വ്യക്തമാക്കുന്നു. ഭിന്നശേഷിക്കാരായ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് സ്വയം തൊഴിലിനുള്ള പരിശീലനവും അതിനുള്ള സാഹചര്യങ്ങളും ഒരുക്കുന്ന സ്ഥാപനത്തിലേക്കാണ് ഡിംപിള്‍ പോയത്. എല്ലാവരോടും വിശേഷങ്ങള്‍ പങ്കുവെച്ചതിനൊപ്പം അവരുണ്ടാക്കുന്ന സാമഗ്രികള്‍ കാണിക്കുകയും ചെയ്തിരുന്നു. ഡിംപിളിന്റെ പുതിയ വീഡിയോ കുറഞ്ഞ സമയം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇതിന് താഴെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചതിനൊപ്പം നൂറ് കണക്കിന് കമന്റുകള്‍ വന്ന് നിറഞ്ഞിട്ടുണ്ട്. നടിയുടെ വീഡിയോയ്ക്ക് താഴെ ജന്മദിന സന്ദേശങ്ങള്‍ വന്ന് നിറയുകയാണ്. മാത്രമല്ല എല്ലാ കാര്യത്തിലും മാതൃകാപരമായി ജീവിക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ചും ചിലര്‍ പറയുന്നു. നല്ലൊരു കാര്യമാണ് ഡിംപിള്‍ ചെയ്തതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ദൈവം എന്നും അനുഗ്രഹിക്കട്ടെ. ഡിംപിളും ആന്‍സന്‍ ചേട്ടനും ചേട്ടന്റെ പേരെന്റ്സും ഡിംപിളിന്റെ പേരന്റ്സിനും പാച്ചുനും തോമുനുും എല്ലാവര്‍ക്കും നല്ലത് വരട്ടെ. ഒരു നേരം അവരുടെ കൂടെ ചിലവഴിക്കാന്‍ കാണിച്ച മനസിനാണ് കൈയ്യടി ലഭിക്കേണ്ടത്. ഡിംപിളിന്റെ നല്ല മനസിന് എന്നും നന്മകള്‍ ഉണ്ടാവട്ടേ. ഹാപ്പി ആയിട്ട് ഇരിക്കു എന്നിങ്ങനെയാണ് കമന്റുകള്‍ വന്ന് നിറയുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....