യുക്രൈനില്‍ റഷ്യന്‍ അധിനിവേശം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താത്ക്കാലികമായി പോളണ്ടിലേക്ക് മാറ്റി. യുക്രൈനിലെ സ്ഥിതിഗതികള്‍ മോശമാകുകയാണ്. റഷ്യയുടെ അധിനിവേശം പടിഞ്ഞാറന്‍ യുക്രൈനിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രൈനിലെ സംഘര്‍ഷത്തില്‍ അയവ് വന്നാല്‍ തീരുമാനം പുന:പരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു യുക്രൈനിലെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. യുക്രൈനില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ തിരികെയെത്തിച്ച ഓപ്പറേഷന്‍ ഗംഗ മിഷനും യോഗത്തില്‍ വിലയിരുത്തി.അതേസമയം യുക്രൈനിലെ തെക്ക്-കിഴക്കന്‍ നഗരമായ മരിയുപോളില്‍ 2100-ലധികം നിവാസികള്‍ കൊല്ലപ്പെട്ടതായി സിറ്റി കൗണ്‍സില്‍. റഷ്യന്‍ അധിനിവേശത്തില്‍ ഇതുവരെ 2,187 പേര്‍ മരിച്ചു. അധിനിവേശത്തിന്റെ ആദ്യ ഒമ്പത് ദിവസങ്ങളില്‍ 1,207 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ നഗരത്തില്‍ 22 റഷ്യന്‍ ആക്രമണങ്ങള്‍ നടന്നതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. 12 ദിവസമായി ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. നഗരത്തില്‍ വൈദ്യുതിയോ വെള്ളമോ മൊബൈല്‍ കണക്ഷനോ ഇല്ല. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ശേഖരം തീര്‍ന്നു. ഇതിനകം 100-ലധികം ബോംബുകള്‍ മരിയുപോളില്‍ പൊട്ടിയെന്നും അധികൃതര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. യുക്രൈന് നേരെ രാസായുധ ആക്രമണം നടത്തിയാല്‍ റഷ്യ കടുത്ത വില നല്‍കേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് വാര്‍ത്ത പുറത്ത് വന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....