News Beyond Headlines

28 Thursday
November

കുഞ്ഞിനെ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും അവന്റെ അച്ഛന്‍; സംഭവം വൈറല്‍

'എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല' ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ 24 -കാരനായ റയാന്‍ സാന്‍ഡേഴ്‌സണ്‍ പറയുന്നു. തന്നെക്കൊണ്ട് ഒരിക്കലും ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. എന്നാല്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി നിമിഷം റയാന്‍ ശരിക്കും സ്തംഭിച്ചു പോയി. ഒരു സ്ത്രീയില്‍ നിന്ന് പുരുഷനിലേക്കുള്ള രൂപമാറ്റത്തിനായുള്ള ചികിത്സയിലായിരുന്നു അദ്ദേഹം അപ്പോള്‍. എന്നാല്‍ ഹോര്‍മോണ്‍ ചികിത്സ തുടങ്ങി ഒമ്പത് ആഴ്ചകള്‍ക്കുള്ളില്‍ ഗര്‍ഭിണിയാവുകയായിരുന്നു. ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആണെന്ന് ഉറപ്പാക്കിയ ഉടനെ തന്നെ അദ്ദേഹം ഹോര്‍മോണ്‍ ചികിത്സകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. മാഞ്ചസ്റ്ററിലെ റോച്ച്ഡെയ്ലില്‍ നിന്നുള്ള നാടക വിദ്യാര്‍ത്ഥിയാണ് റയാന്‍. താന്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീയല്ല മറിച്ച് ഒരു പുരുഷനാണെന്ന് റയാന്‍ തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ ഏഴാം വയസ്സിലാണ്. അന്നുമുതല്‍ തന്റെ ലിംഗ മാറ്റത്തിനായുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം. ഗര്‍ഭകാലത്തുടനീളം ശാരീരിക മാറ്റങ്ങള്‍ മൂലം ബുദ്ധിമുട്ടിയെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ മകന്റെ മുഖം ആദ്യമായി കണ്ടപ്പോള്‍ വല്ലാത്ത അഭിമാനം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഹെന്‍ഡ്രിക്കിന് രണ്ടു വയസ്സുണ്ട്. അവനെ നോക്കി വളര്‍ത്തണമെന്ന ഒറ്റ ചിന്തയിലാണ് റയാന്‍ ഇന്ന്. ശാരീരികമായി പൂര്‍ണമായും ഒരു പുരുഷനാകാനായി അദ്ദേഹം ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ചിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് ഗര്‍ഭം ധരിക്കാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല. 'ട്രാന്‍സ് പുരുഷന്മാര്‍ക്കും ഗര്‍ഭം ധരിക്കാന്‍ കഴിയും. എന്റെ മുന്‍ പങ്കാളി ഞാന്‍ ഒരു വന്ധ്യയാണെന്നാണ് കരുതിയിരുന്നത്. പക്ഷേ അത് അങ്ങനെയായിരുന്നില്ല' റയാന്‍ പറഞ്ഞു. ഒരു പുരുഷനായി മാറിയതിന് ശേഷം ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ഒരിക്കലും അനുഭവിക്കാത്ത സ്വാതന്ത്ര്യം തനിക്ക് അനുഭവപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു. ഒമ്പത് ആഴ്ചത്തെ ഹോര്‍മോണ്‍ ചികിത്സ കഴിഞ്ഞതിന് ശേഷമാണ് താന്‍ പത്ത് ആഴ്ച ഗര്‍ഭിണിയാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്. 'ഇത് വലിയൊരു ഷോക്ക് ആയി. പക്ഷേ എനിക്ക് കുഞ്ഞിന്റെ ജീവനായിരുന്നു വലുത്. അവന് ജന്മം നല്കാന്‍ ഞാന്‍ തീരുമാനിച്ചു. അതിനായി ഹോര്‍മോണ്‍ ചികിത്സ പാതിയില്‍ നിര്‍ത്താന്‍ പോലും ഞാന്‍ തീരുമാനിച്ചു. അതില്‍ എനിക്ക് ദുഃഖം ഉണ്ടായിരുന്നെങ്കിലും, ഇത് വിധിയാണെന്ന് ഞാന്‍ വിശ്വസിച്ചു. എന്നാല്‍ പതുക്കെ പതുക്കെ എന്റെ എല്ലാം എന്റെ മകനായി മാറി,' റയാന്‍ പറഞ്ഞു. ഈ യാത്രയില്‍ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പൂര്‍ണ്ണ പിന്തുണ റയാന് ഉണ്ടായിരുന്നു. പ്രസവം സുഗമമായി നടന്നുവെന്ന് റയാന്‍ പറഞ്ഞു. ഇപ്പോള്‍ കുഞ്ഞിന്റെ അച്ഛനും അമ്മയും എല്ലാം റയാനാണ്. കൂടാതെ, ട്രാന്‍സായ അദ്ദേഹം ഗര്‍ഭിണിയായതിന്റെ അനുഭവം മറ്റുള്ളവരുമായി പങ്കിടുന്നു. സ്തനങ്ങള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് മുമ്പ് റയാന് മകനെ മുലയൂട്ടാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഭാവിയില്‍ കുട്ടികള്‍ക്ക് പാല്‍ നല്‍കാന്‍ കഴിയില്ലെന്ന് ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തിന് അല്പം സങ്കടമുണ്ട്. ഹെന്‍ഡ്രിക്കിന്റെ വളര്‍ച്ചയ്ക്ക് അത് അതാവശ്യമാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് റയാന്‍ അഭിപ്രായപ്പെട്ടു. 2021 -ലാണ്, അദ്ദേഹം സ്തനങ്ങള്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. ഹെന്‍ഡ്രിക്കിന്റെ രക്ഷിതാവാകാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും, ഒരു അച്ഛനായിരിക്കുന്നത് സുഖമുള്ള ഒരേര്‍പ്പാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....