ഒരു നായികയ്ക്ക് ഇന്ത്യന്‍ സിനിമ ആദ്യമായി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം നല്‍കിയത് ശ്രീദേവിക്കാണ്. ബാലതാരമായിട്ടായിരുന്നു ശ്രീദേവിയുടെ തുടക്കം. മലയാളത്തില്‍ കുമാരസംഭവവും ഹിന്ദിയില്‍ ജൂലിയുമുള്‍പ്പെടെ കൊച്ചുശ്രീദേവി വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ നിരവധി ചിത്രങ്ങള്‍ ഉണ്ടായി. 1978ല്‍ സോല്‍വാസാവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവി ബോളിവുഡില്‍ നായികയായി അരങ്ങേറിയത്. പതിയെ പതിയെ ബോളിവുഡിന്റെ താരറാണിയായി ശ്രീദേവി മാറി. തന്നെ തേടിവരുന്ന ഓഫറുകളില്‍ പകുതിയിലധികവും നിരസിക്കേണ്ടത്ര തിരക്കിലായി താരം. ബോളിവുഡില്‍നിന്ന് മാത്രമല്ല ഹോളിവുഡില്‍ നിന്ന് പോലും ശ്രീദേവിയെ തേടി ഓഫറുകളെത്തി. 1993ല്‍ സ്റ്റീവന്‍ സ്പീല്‍ ബര്‍ഗ് ജൂറാസിക് പാര്‍ക്കില്‍ അഭിനയിക്കാന്‍ ശ്രീദേവിയെ ക്ഷണിച്ചെങ്കിലും ബോളിവുഡില്‍ താരറാണിയായി വിലസിയിരുന്ന താരത്തിന് ബോളിവുഡ് വിട്ട് ഹോളിവുഡിലേക്ക് ചേക്കേറാന്‍ താത്പര്യമുണ്ടായിരുന്നില്ല. ഷാരൂഖ് നായകനായ ബാസിഗറിലെ നായികയായി സംവിധായ ജോടികളായ അബാസ് മസ്താന്‍ ആദ്യം ക്ഷണിച്ചതും ശ്രീദേവിയായിരുന്നു. ഇന്ദ്രകുമാറിന്റെ ബേട്ടയില്‍ അനില്‍ കപൂറിന്റെ നായികയായി ആദ്യം പരിഗണിച്ചിരുന്നതും ശ്രീദേവിയെയായിരുന്നു. അനില്‍ കപൂറിന്റെ നായികയായി ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളതിനാലാണ് ബേട്ടയോടും ശ്രീദേവി നോ പറഞ്ഞത്. പ്രശസ്തിയുടെ ഉന്നതങ്ങളില്‍ നില്‍ക്കുമ്പോള്‍ പതിവ് പോലെ ശത്രുക്കളും പെരുകി. ശ്രീദേവിയുടെ ജീവിതത്തിലുണ്ടായ മറ്റൊരു വലിയ വിവാദം വിവാഹിതനായ ബോണി കപൂറുമായുള്ള വിവാഹത്തെച്ചൊല്ലിയുള്ളതായിരുന്നു. ബോളിവുഡില്‍ തന്റെ കരിയര്‍ കരുപിടിപ്പിക്കാനായി മുംബയിലെത്തിയ ശ്രീദേവിക്ക് കിട്ടിയ ആദ്യകാല സുഹൃത്തുക്കളിലൊരാളായിരുന്നു മോനാ കപൂര്‍. ചില കാരണങ്ങളാല്‍ തന്റെ വീട് വിട്ടിറങ്ങേണ്ടിവന്ന ശ്രീദേവിക്ക് ആശ്രയമായത് മോനാ കപൂറാണ്. തന്റെ വീട്ടില്‍ താമസിക്കാന്‍ മോനാകപൂര്‍ ശ്രീദേവിയെ ക്ഷണിച്ചു. അന്ന് ബോണി കപൂറുമായി ലിവിംഗ് ടു ഗെദര്‍ റിലേഷന്‍ ഷിപ്പിലായിരുന്നു മോനാ കപൂര്‍. പരിചയപ്പെട്ട നാളുകളില്‍ സഹോദര തുല്യനായിരുന്നു ശ്രീദേവിക്ക് ബോണി കപൂര്‍. മോനാ കപൂര്‍ സുഹൃത്തിനേക്കാളുപരി സഹോദരിയെപ്പോലെയും. പക്ഷേ ബോണികപൂറും ശ്രീദേവിയും തമ്മില്‍ പ്രണയിച്ച് തുടങ്ങിയതെന്നാണ് ഇന്നും ആര്‍ക്കുമറിയില്ല. ബോണികപൂര്‍ മോനാകപൂറിനെ ഉപേക്ഷിക്കാന്‍ കാരണക്കാരിയായതിന്റെ പേരില്‍ അന്ന് ബോളിവുഡില്‍ ശ്രീദേവി പലരുടെയും വെറുപ്പിനും വിദ്വേഷത്തിനും പാത്രമായി. കുറച്ചുകാലം ശ്രീദേവി സിനിമയില്‍ നിന്നുതന്നെ വിട്ടുനിന്നു. ജാന്‍വിയും ഖുശിയുമാണ് ബോണിയുടെയും ശ്രീദേവിയുടെയും മക്കള്‍. 2018 ഫെബ്രുവരിയില്‍ മൂത്ത മകള്‍ ജാന്‍വിയുടെ 21ആം പിറന്നാളാഘോഷത്തിന് ദുബായിലേക്ക് പോയ ശ്രീദേവി മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്ന് മൂത്ത മകള്‍ ജാന്‍വിയുടെ ആദ്യ സിനിമയായ ധടക്കിന്റെ ചിത്രീകരണം നടക്കുകയായിരുന്നു. 2017ല്‍ ഒരു അഭിമുഖത്തില്‍ വെച്ച് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മകള്‍ ജാന്‍വി തന്നോട് പറഞ്ഞതിനെ കുറിച്ച് ശ്രീദേവി വെളിപ്പെടുത്തിയിരുന്നു. അവള്‍ സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ തന്നെ സന്തോഷിപ്പിക്കുക അവള്‍ വിവാഹിതയായി കുടുംബ ജീവിതം നയിക്കുമ്പോഴാണെന്നും ശ്രീദേവി പറഞ്ഞിരുന്നു. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീദേവി ഇങ്ങനെ പറഞ്ഞു. 'ജാന്‍വി സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. ആദ്യം ഞാന്‍ അനുകൂലിച്ചില്ല. ഇതൊരു മോശം വ്യവസായമാണെന്ന് ഞാന്‍ കരുതിയതുകൊണ്ടല്ല. അനുകൂലിക്കാതിരുന്നത്. ഞാനും സിനിമയുടെ സൃഷ്ടിയാണ്. പക്ഷേ ഒരു രക്ഷിതാവ് എന്ന നിലയില്‍ അവള്‍ വിവാഹം കഴിക്കുന്നതും കുടുംബത്തോടെ ജീവിക്കുന്നതും കാണുന്നത് എനിക്ക് കൂടുതല്‍ സന്തോഷം നല്‍കും. പക്ഷേ അവളുടെ സന്തോഷത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ അവള്‍ നന്നായി അഭിനയിക്കുകയാണെങ്കില്‍ ഞാന്‍ അഭിമാനിക്കുന്ന ഒരു അമ്മയാകും'. 2018ല്‍ ഇഷാന്‍ ഖട്ടറിനൊപ്പം ധടക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2018ല്‍ വോഗിനോട് സംസാരിച്ച ജാന്‍വി പറഞ്ഞത് ഇങ്ങനെയായിരുന്നു 'ഞാന്‍ നിഷ്‌കളങ്കയാണെന്നും ഉരുണ്ട ശരീര പ്രകൃതിയുള്ളവളുമായതിനാല്‍ ഞാന്‍ ഒരു നടിയാകാന്‍ അമ്മ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഖുശി സിനിമയില്‍ പ്രവേശിക്കുന്നതില്‍ അമ്മയ്ക്ക് എതിര്‍പ്പില്ലാ'യിരുന്നുവെന്നും ജാന്‍വി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....