ഉലക നായകന്‍ കമല്‍ ഹാസന്റെ മൂത്തമകള്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളായി ശ്രുതി ഹാസന്‍ വളര്‍ന്നു. തമിഴില്‍ നിന്നും തെലുങ്കിലും ബോളിവുഡിലുമൊക്കെ ശ്രുതി ഇതിനകം അഭിനയിച്ചിരുന്നു. കമല്‍ ഹാസന്റെ മകള്‍ എന്നതിലുപരി നടി സരികയാണ് ശ്രുതിയുടെ അമ്മ. മാതാപിതാക്കള്‍ അഭിനേതാക്കള്‍ ആയത് കൊണ്ട് തന്നെ ശ്രുതിയും ആ മേഖലയിലേക്ക് എത്തി. എന്നാല്‍ അതൊരു കരിയറായി മുന്നോട്ട് കൊണ്ട് പോവാനൊന്നും വലിയ താല്‍പര്യം തുടക്കത്തില്‍ ഇല്ലായിരുന്നു. അക്കാലത്ത് പുതിയതായി തുടങ്ങാന് പോവുന്ന പ്രൊഫഷന് വേണ്ടി പണം കണ്ടെത്താനാണ് ശ്രുതി ആദ്യമായി അഭിനയിക്കാന്‍ തീരുമാനിച്ചത് എന്നാണ് അറിയുന്നത്. ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അരങ്ങേറ്റ സിനിമയെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചുമൊക്കെ താരപുത്രി വെളിപ്പെടുത്തിയത്. 'ഒരു നടിയാകുക എന്നത് ഒരിക്കലും എന്റെ പ്ലാന്‍ ആയിരുന്നില്ല. എന്റെ അമ്മയും (സരിക) അച്ഛനും (കമല്‍ഹാസന്‍) പോലും ഞാന്‍ അഭിനയിക്കുമെന്ന് കരുതിയില്ല. അവര്‍ക്ക് അറിയുമോ എന്ന് എനിക്ക് അറിയില്ല. എങ്കിലും താന്‍ അഭിനയിക്കില്ലെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. ഞാന്‍ ആദ്യ സിനിമ ചെയ്യുമ്പോള്‍ എന്റെ ചിന്തകള്‍ മറ്റ് പലതിലും ആയത് കൊണ്ട് സിനിമയ്ക്ക് വേണ്ടി കൂടുതല്‍ തയ്യാറെടുപ്പുകളോ പരിശീലനമോ എടുത്തിരുന്നില്ല. ഹേയ് റാം എന്ന കമല്‍ ഹാസന്റെ സിനിമയുടെ സെറ്റില്‍ ഒരിക്കല്‍ ഞാന്‍ അസിസ്റ്റ് ചെയ്തിരുന്നു. അല്ലാത്ത സമയത്തൊക്കെ ഞാന്‍ സ്‌കൂളിലോ അതിന് ശേഷം വീട്ടിലോ ഉണ്ടാവാറുള്ളു. ഞാന്‍ അപൂര്‍വ്വമായിട്ടാണ് സിനിമ സെറ്റുകളില്‍ പോയിട്ടുള്ളത്. എനിക്കിത് തികച്ചും അന്യമായ ലോകമായിരുന്നു. അതിനെ കുറിച്ച് ഒന്നും അറിയില്ല. മാതാപിതാക്കളുടെ ജോലി സ്ഥലം സന്ദര്‍ശിച്ചു എന്നത് കൊണ്ട് നമ്മളെ അവരുടെ ജോലിയിലേക്ക് എടുക്കുമെന്ന് ഞാന്‍ കരുതിയില്ല. സത്യം പറഞ്ഞാല്‍ അഭിനയം എന്റെ തീരുമാനമായിരുന്നില്ല, വിധിയായിരുന്നു. ഒരു സ്വതന്ത്ര സംഗീതഞ്ജ ആവണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. തുടക്കത്തില്‍, ഞാന്‍ അഭിനയത്തില്‍ കമ്മിറ്റഡ് ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കുറച്ച് അധിക പണം സമ്പാദിക്കാനും പുറത്തേക്ക് പോകാനും ബാന്‍ഡ് ഉപകരണങ്ങള്‍ വാങ്ങാനും ആഗ്രഹിച്ചതിനാലാണ് ഞാന്‍ അത് ചെയ്തത്. ഇത് വളരെ പ്രായോഗികമായിരുന്നു. ഒരു ദിവസം ഞാന്‍ ഒരു സിനിമാ താരമായി മാറുമെന്നത് ഒരിക്കലും എന്റെ ചിന്തയില്‍ ഉണ്ടായിരുന്നില്ല. ഇനി സിനിമയില്‍ എന്തെങ്കിലും ചെയ്താല്‍ തന്നെ അത് സംഗീതത്തിലായിരിക്കാം, അല്ലെങ്കില്‍ എഴുത്തോ സംവിധാനമോ ആയിരിക്കുമെന്ന് ഞാന്‍ കരുതി. സത്യസന്ധമായി ഒരിക്കലും ഞാന്‍ ഒരു അഭിനേത്രിയാകുമെന്ന് സങ്കല്‍പ്പിച്ചിട്ടില്ല. അത് സംഭവിച്ചപ്പോഴും ഒരു സിനിമ ചെയ്തേക്കാം എന്നാണ് ഞാന്‍ വിചാരിച്ചത്. ഒരിക്കലും ഞാന്‍ ഒരു ഫുള്‍ ടേം പ്ലാന്‍ ആയി കണ്ടിട്ടില്ല. എന്നാല്‍ ആ ഒരു സിനിമ ചെയ്യുമ്പോള്‍ എനിക്കിത് ശരിക്കും ഇഷ്ടപ്പെട്ട് തുടങ്ങി. കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിച്ചു. പിന്നെ അതിനെ കുറിച്ച് മാത്രമായി ചിന്ത.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....