News Beyond Headlines

27 Wednesday
November

പ്രേമം ഈ കളിപ്പാട്ടവിമാനത്തോട്, സംഭവം വൈറലാകുന്നു

ലോകത്ത് പലതരത്തിലുള്ള ആളുകളുണ്ട്, തീര്‍ത്തും വിചിത്രമായ ശീലങ്ങളുള്ള, ചിന്തകളുള്ള നിരവധി പേര്‍. അക്കൂട്ടത്തില്‍ ഒരാളാണ് ഹംഗറിക്കാരിയായ സാന്ദ്ര. അവളെ വ്യത്യസ്തയാക്കുന്നത് അവളുടെ പ്രണയമാണ്. ലോകത്ത് ആദ്യമായി ഒരു കളിപ്പാട്ട വിമാനത്തെ തന്റെ ജീവിത പങ്കാളിയായി സ്വീകരിച്ച യുവതിയാണ് സാന്ദ്ര. തനിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച പങ്കാളിയാണ് അതെന്ന് 28 -കാരിയായ സാന്ദ്ര പറയുന്നു. 'എന്തുകൊണ്ടാണ് ഞാന്‍ അവനെ സ്‌നേഹിക്കുന്നതെന്ന് എനിക്കറിയില്ല. ഒന്ന് മാത്രം അറിയാം, ഞാന്‍ അവനെ വല്ലാതെ സ്‌നേഹിക്കുന്നു'' അവള്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ദിവസവും കാമുകനായ ഈ വിമാനത്തിനൊപ്പം മാത്രമേ അവള്‍ കിടക്കൂ. കാലത്ത് എഴുന്നേറ്റ ഉടനെ അവന് ഒരു ഉമ്മ കൊടുത്തേ അവള്‍ ദിവസം ആരംഭിക്കൂ. അതുപോലെ തന്നെ രാത്രി കിടക്കുന്നതിന് മുന്‍പ് അവള്‍ അവനെ സ്‌നേഹത്തോടെ ചുംബിച്ച് ശുഭരാത്രി നേര്‍ന്നതിന് ശേഷം മാത്രമേ ഉറങ്ങാറുള്ളൂ. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്നുള്ള വ്യോമയാന ജീവനക്കാരിയാണ് സാന്ദ്ര. ജനുവരിയില്‍ ഓണ്‍ലൈന്‍ വഴി 600 പൗണ്ട് കൊടുത്ത് വാങ്ങിയതാണ് വിമാനത്തെ. അതിന് ശേഷം ആ കളിപ്പാട്ട വിമാനവുമായി അവള്‍ കടുത്ത പ്രണയത്തിലായി. അവള്‍ അവനെ സ്‌നേഹത്തോടെ ലുഫാന്‍ക്‌സ്(Luffancs) എന്നാണ് വിളിക്കുന്നത്. 'അവന്‍ സുന്ദരനാണ്, എന്റെ ആത്മസുഹൃത്താണ്. ഞാന്‍ രാവിലെ ആദ്യം കാണുന്നത് അവനെയാണ്. ഞാന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ അവസാനമായി കാണുന്നതും അവനെയാണ്. എനിക്ക് അല്ലാതെ പറ്റില്ല. ഞങ്ങള്‍ രാത്രി മുഴുവന്‍ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു' അവള്‍ പറഞ്ഞു. സാന്ദ്രയ്ക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് ആദ്യമായി വിമാനങ്ങളോട് അഭിനിവേശം തോന്നുന്നത്. പിന്നീട് കൗമാരപ്രായത്തില്‍ വ്യോമയാന മേഖലയില്‍ ഒരു കരിയര്‍ പടുത്തുയര്‍ത്തുന്നത് അവള്‍ സ്വപ്നം കണ്ടു. തുടര്‍ന്ന് 2021-ല്‍ ആ സ്വപ്നം നേടിയെടുക്കാന്‍ അവള്‍ക്ക് കഴിഞ്ഞു. ഇപ്പോള്‍ സാന്ദ്ര ആഴ്ചയില്‍ അഞ്ച് ദിവസം ഒരു വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നു. ദിവസം മുഴുവന്‍ മറ്റ് വിമാനങ്ങളുടെ ഇടയിലാണ് ജോലിയെങ്കിലും, ലുഫാന്‍ക്‌സിനെ വഞ്ചിക്കാന്‍ തനിക്ക് കഴിയില്ലെന്ന് അവള്‍ പറയുന്നു. മുന്‍പ് തനിക്ക് കാമുകന്മാര്‍ നിരവധി ഉണ്ടായിരുന്നുവെന്ന് അവള്‍ പറയുന്നു. അവര്‍ക്കൊന്നും വിമാനങ്ങളോടുള്ള അവളുടെ ഇഷ്ടത്തില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം മുന്‍ പങ്കാളിയുമായി പിരിഞ്ഞതോടെയാണ്, സാന്ദ്ര ആദ്യമായി ഒരു വസ്തുവിനെ പ്രണയിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ വീണ്ടും ഒരു മനുഷ്യനുമായി പ്രണയത്തിലാകുമോ എന്ന് തനിക്ക് അറിയില്ലെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അവളുടെ അഭിപ്രായത്തില്‍, മനുഷ്യരേക്കാള്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നത് വിമാനങ്ങളെയാണ്. 'പങ്കാളികള്‍ എന്ന നിലയില്‍ വിമാനങ്ങള്‍ കൂടുതല്‍ വിശ്വസനീയമാണ്. എനിക്കറിയാം എനിക്ക് എപ്പോഴും അവനോട് സംസാരിക്കാന്‍ കഴിയും. വിമാനങ്ങള്‍ അനന്തമായ അവസരങ്ങളെ പ്രതിനിധീകരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് പോസിറ്റീവായ ഒന്നാണ്' സാന്ദ്ര പറഞ്ഞു. സാന്ദ്രയെ പോലെ മതിലിനെ പ്രണയിച്ച, മരത്തെ വിവാഹം ചെയ്ത നിരവധി പേരുണ്ട്. നിര്‍ജീവ വസ്തുക്കളോട് ലൈംഗിക അഭിനിവേശമോ, പ്രണയമോ അതുമല്ലെങ്കില്‍ അടുപ്പമോ ഒക്കെ തോന്നുന്ന ആളുകളെ ഒബ്ജക്റ്റ് സെക്ഷ്വാലിറ്റി അഥവ ഒബ്ജക്ടോഫീലിയ എന്ന് വിളിക്കും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....