നമ്മുടെ വീട്ടില്‍ അതിഥികള്‍ വന്നാല്‍ അവരെ മാന്യമായി സ്വീകരിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. നല്ല ആഹാരം, കിടക്കാന്‍ വീട്ടിലെ മികച്ച മുറി തുടങ്ങി എല്ലാം നമ്മള്‍ അവര്‍ക്ക് വേണ്ടി ഒരുക്കും. എന്നാല്‍, ആഫ്രിക്കയുടെ തെക്ക് ഭാഗത്തുള്ള നമീബിയയിലുള്ള ഒരു കൂട്ടം ആളുകള്‍ അതിലും ഒരു പടി കടന്ന് അതിഥികള്‍ക്കായി മുറികള്‍ മാത്രമല്ല, സ്വന്തം ഭാര്യമാരെയും വിട്ടുകൊടുക്കുന്നു. നമീബിയയിലുളള ഹിംബ ഗോത്രവര്‍ഗമാണ് ഇത്തരം ആചാരങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഒവഹിംബ എന്നും ഓംഹിംബ എന്നും അവര്‍ അറിയപ്പെടുന്നു. നമീബിയയിലെ കുനെന്‍ പ്രദേശത്താണ് അവര്‍ താമസിക്കുന്നത്. പുരുഷന്മാര്‍ കൃഷിയും കന്നുകാലി വളര്‍ത്തലും പരിശീലിക്കുന്നു. നമുക്ക് പണം പോലെ കറന്‍സിയായും സമ്പത്തായും അവര്‍ കൊണ്ടുനടക്കുന്നത് കന്നുകാലികളെയായിരുന്നു. സ്ത്രീകളുടെ ജോലി പാചകം, വിറക്, ശുദ്ധജല ശേഖരണം എന്നിവയാണ്. പെണ്‍കുട്ടികള്‍ എട്ടു മുതല്‍ പത്ത് വയസ്സില്‍ തന്നെ വിവാഹിതരാകുന്ന രീതിയായിരുന്നു അവിടെ. അവള്‍ ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കുന്നത് പെണ്‍കുട്ടിയുടെ പിതാവാണ്. അതുപോലെ, ബഹുഭാര്യത്വം ഈ സമൂഹത്തില്‍ സാധാരണമാണ്. ചൂടുള്ള വരണ്ട കാലാവസ്ഥ കാരണം, സ്ത്രീകളും പുരുഷന്മാരും അര്‍ദ്ധ നഗ്‌നരായിട്ടാണ് നടക്കുന്നത്. വരണ്ട കാലാവസ്ഥയായതുകൊണ്ട് തന്നെ ഇവിടെ വെള്ളം കിട്ടാന്‍ പ്രയാസമാണ്. ഇക്കാരണത്താല്‍, കുളിക്കുന്നതിന് പകരം അവര്‍ തങ്ങളുടെ ചര്‍മ്മത്തില്‍ മണ്ണില്‍ നിന്ന് ഉണ്ടാക്കിയ ഒരു ചുവന്ന പേസ്റ്റാണ് തേക്കുന്നത്. ഒട്ട്ജീസ് എന്ന് വിളിക്കുന്ന ഈ പേസ്റ്റ് അവര്‍ ചര്‍മ്മത്തിലും, മുടിയിലും തേച്ച് പിടിപ്പിക്കുന്നു. ഇത് ചര്‍മ്മത്തിന് ഒരുതരം ചുവപ്പ് കലര്‍ന്ന ചെളി നിറഞ്ഞ രൂപം നല്‍കുന്നതിന് ഉപയോഗിക്കുന്നു. ഈ മിശ്രിതം അവരുടെ ചര്‍മ്മത്തെ പ്രത്യേകിച്ച് ജലദൗര്‍ലഭ്യ സമയത്ത് ശുദ്ധീകരിക്കുകയും പ്രാണികളുടെ കടിയില്‍ നിന്നും സൂര്യനില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുമെന്ന് അവര്‍ വിശ്വസിക്കുന്നു. ശുചിത്വം നിലനിര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗമായി ദിവസവും ശരീരത്തില്‍ അവര്‍ പുക കൊള്ളിക്കുകയും ചെയ്യുന്നു. അതുപോലെ വീട്ടില്‍ വന്ന ഒരു അതിഥിയോട് നന്ദിയും കടപ്പാടും പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ വീട്ടിലെ പുരുഷന്‍ തന്റെ ഭാര്യമാരെ അതിഥിയോടൊപ്പം ഉറങ്ങാന്‍ അനുവദിക്കുന്നു. ഇതിനെ Okujepisa Omukazendu എന്നാണ് വിളിക്കുന്നത്. എന്നാല്‍, വരുന്ന അതിഥിയും ബന്ധുക്കളായിരിക്കണം എന്ന് പറയുന്നു. ഭാര്യാഭാര്‍ത്താക്കന്മാര്‍ കിടന്നിരുന്ന മുറിയില്‍ അതിഥിയും, ഭാര്യയും കിടക്കുമ്പോള്‍, ഭര്‍ത്താവ് മറ്റൊരു മുറിയില്‍ ഉറങ്ങുന്നു. ഇനി ആ വീട്ടില്‍ അധിക മുറി ഇല്ലെങ്കില്‍ ഭര്‍ത്താവ് വീടിന് പുറത്ത് കിടന്നുറങ്ങും. ഇനി സ്ത്രീകളാണ് വരുന്നതെങ്കില്‍, ആ രാത്രി ഭര്‍ത്താവിനെ അതിഥിയായ സ്ത്രീയ്ക്ക് വിട്ടു കൊടുക്കാനും സ്ത്രീകള്‍ ബാധ്യസ്ഥരാണ്. പക്ഷേ ഇത് വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കാറുള്ളൂ. ഏതായാലും പുതുതലമുറ രൂപം കൊണ്ടും പെരുമാറ്റം കൊണ്ടും ഇതില്‍ നിന്നും മാറിനടക്കാന്‍ ശ്രമിക്കുന്നുണ്ട്. പുറത്ത് സ്‌കൂളിലും മറ്റും ചെല്ലുമ്പോള്‍ നാണക്കേടാകുന്നുവെന്ന് കുട്ടികള്‍ക്ക് പരാതിയുമുണ്ട്. അപ്പോഴും തങ്ങളുടെ സംസ്‌കാരം സംരക്ഷിക്കാനാഗ്രഹിക്കുന്നവരും കുറവല്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....