കൊടുമ്പിരികൊള്ളുന്ന യുദ്ധമുഖത്തുനിന്ന് 1,200 കിലോമീറ്റര്‍ ഒറ്റയ്ക്ക് പലായാനം ചെയ്ത് സ്ലോവാക്യലെത്തിയ ഒരു പതിനൊന്നുകാരന്‍. യുക്രൈന്‍ യുദ്ധത്തിന്റെ മറ്റൊരു പ്രതീകമായി സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ് ആ പതിനൊന്നുകാരന്‍. ഹസന്‍ എന്നാണ് ഈ പതിനൊന്നുകാരന്റെ പേര്. കൈ തണ്ടയില്‍ അമ്മ എഴുതിവെച്ച ബന്ധുവിന്റെ ഫോണ്‍ നമ്പറും, പാസ്പോര്‍ട്ടും, രണ്ട് ചെറിയ ബാഗുകളുമായി ഒറ്റയ്ക്ക് 1,200 കിലോമീറ്റര്‍ താണ്ടിയാണ് ഹസന്‍ സ്ലോവാക്യയിലെത്തിയത്. തലയ്ക്കുമുകളിലിരമ്പുന്ന യുദ്ധവിമാനങ്ങള്‍, വെടിയൊച്ചകള്‍, യുദ്ധമെന്തെന്ന് അറിയാത്ത പ്രായത്തില്‍, യുദ്ധഭുമിയില്‍നിന്നുള്ള ഏകാന്ത യാത്ര. മകനെങ്കിലും രക്ഷപ്പെടട്ടെ എന്ന ആഗ്രഹത്തോടെ അമ്മ യൂലിയ പിസെറ്റ്സ്‌കായയാണ് ഹസനെ യുക്രൈന്‍ വിടുന്ന അഭയാര്‍ത്ഥികളൊപ്പം സ്ലൊവാക്യയിലേക്ക് കയറ്റിവിട്ടത്. യൂലിയ പിസെറ്റ്സ്‌കായയുടെ അമ്മയ്ക്ക് ശാരീരിക വൈകല്യങ്ങളുണ്ട്. ഒപ്പം വാര്‍ധ്യകസഹജമായ അസുഖങ്ങളും. കിലോമീറ്ററുകള്‍ അകലെയുള്ള അഭയകേന്ദ്രങ്ങളിലേക്ക് അമ്മയെയും കൊണ്ടുള്ള യാത്ര ദുഷ്‌കരമാണ്. അതുകൊണ്ടാണ് അമ്മയെ പരിചരിച്ച് സ്വന്തം പട്ടണമായ സപോരിജിയയില്‍ തന്നെ കഴിയാമെന്ന് യൂലിയ പിസെറ്റ്സ്‌കായ തീരുമാനിച്ചത്. യുദ്ധം തുടങ്ങി പതിനൊന്നാം ദിവസമാണ് സപോരിജിയയിലെ ആണവനിലയം പിടിച്ചെടുക്കാനുള്ള പോരാട്ടം ശക്തമാക്കിയത്. സ്ഫോടനങ്ങളും വെടിയൊച്ചകളും കനത്തോടെ മകനെങ്കിലും രക്ഷപ്പെടട്ടെ എന്ന തീരുമാനത്തില്‍ ഹസനെ അഭയാര്‍ത്ഥിസംഘകള്‍ക്കൊപ്പം യാത്രയാക്കി. കൈ തണ്ടയില്‍ സ്ലോവാക്യയിലുള്ള ബന്ധുവിന്റെ ഫോണ്‍ നമ്പറും, പാസ്പോര്‍ട്ടും, രണ്ട് ചെറിയ ബാഗുകളും. സ്ലോവാക്യന്‍ അതിര്‍ത്തിയില്‍ ഉക്രൈന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ നിന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കുട്ടിയെ കണ്ടപ്പോള്‍ ആദ്യം വിശ്വാസം വന്നില്ല. അവന്റെ കൈയിലുള്ള ഫോണ്‍ നമ്പറിന് നന്ദി, അധികാരികള്‍ക്ക് അവന്റെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ സാധിച്ചു. അവനെ കൂട്ടിക്കൊണ്ടുപോകാന്‍ തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ നിന്നും ബന്ധുക്കളെത്തി. 'പുഞ്ചിരിയും നിര്‍ഭയത്വവും നിശ്ചയദാര്‍ഢ്യവും കൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കി... ഹസന്‍ ഒരു യഥാര്‍ത്ഥ ഹീറോയാണ്'- സ്ലൊവാക്യന്‍ ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....