പോക്സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റ്, കൂട്ടു പ്രതി സൈജു തങ്കച്ചന് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എറണാകുളത്തേക്കു പെണ്‍കുട്ടികളെ എത്തിച്ച പ്രതി അഞ്ജലി റീമ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. കോഴിക്കോടു സ്വദേശിനിയായ പെണ്‍കുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ കോടതിയെ സമീപിച്ചത്. പ്രതികള്‍ക്കെതിരായ മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇവര്‍ സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരാണെന്നും അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നുമുള്ള സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് കോടതി രണ്ടു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്കെതിരായി ഇരകളാക്കപ്പെട്ട പെണ്‍കുട്ടികള്‍ നല്കിയ മൊഴികള്‍ പരിശോധിച്ചും തെളിവുകള്‍ വിലയിരുത്തിയുമാണ് ജസ്റ്റിസ് പി. ഗോപിനാഥ് ബെഞ്ചിന്റെ നടപടി. കോഴിക്കോട്ട് മാര്‍ക്കറ്റിങ് സ്ഥാപനം നടത്തി വരുന്ന അഞ്ജലി റീമ ദേവ് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലേയ്ക്ക് പെണ്‍കുട്ടികളെ എത്തിച്ചിരുന്നതായും ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചിരുന്നതുമായി ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന യുവതിയാണ് ആരോപണം ഉന്നയിച്ചത്. ബിസിനസ് മീറ്റിന് എന്ന പേരില്‍ കൊച്ചിയില്‍ എത്തിച്ച് സ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിച്ച് ക്ലബില്‍ എത്തിക്കുന്നതാണ് രീതി എന്നു പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. മോഡലുകള്‍ മരിച്ച സംഭവത്തിന് ഒരാഴ്ച മുമ്പാണ് ഇവര്‍ അഞ്ജലിക്കും മറ്റ് അഞ്ചു പെണ്‍കുട്ടികള്‍ക്കും ഒപ്പം കൊച്ചിയിലെത്തുന്നത്. പേരിന് ഒന്നുരണ്ടിടങ്ങളില്‍ മീറ്റിങ് നടത്തിയ ശേഷം നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് ലഹരി നല്കാന് ശ്രമിച്ചെങ്കിലും നിരസിച്ചു. സംഘത്തിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കയ്യില്‍ പിടിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും സംഘം സ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടെന്നു പറയുന്നു. തുടര്‍ന്ന് മോഡലുകളുടെ മരണത്തോടെ ഈ വിവരം കോഴിക്കോട് സിറ്റി പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കൊച്ചി പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ പോക്സോ കേസെടുക്കുന്നതും പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുന്നതും. പെണ്‍കുട്ടികള്‍ പലരും പൊലീസില്‍ പരാതി നല്കിയില്ലെങ്കിലും മൊഴി നല്‍കിയിരുന്നു. ഈ മൊഴിയിലാണ് ഇപ്പോള്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയിരിക്കുന്നത്. അതേ സമയം പെണ്‍കുട്ടികളെ കൊച്ചിയില്‍ എത്തിച്ച അഞ്ജലിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി അനുവദിച്ചത് ഞെട്ടിക്കുന്ന വിവരമാണെന്നും ഇവരില്‍ നിന്നു ഭീഷണിയുണ്ടെന്നും പരാതിക്കാരിയായ വനിത പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....