യുക്രൈനില്‍ റഷ്യന്‍ അധിനിവേശം പത്താം ദിവസം പിന്നിടുമ്പോള്‍ സമാധാന ചര്‍ച്ചയ്ക്കൊരുങ്ങി ഇരു രാജ്യങ്ങളും. റഷ്യ-യുക്രെയ്ന്‍ മൂന്നാം ഘട്ട സമാധാന ചര്‍ച്ച തിങ്കളാഴ്ച നടക്കും. ചര്‍ച്ചയ്ക്ക് യുക്രൈന്‍ സന്നദ്ധത അറിയിച്ചിരുന്നു. സേനാപിന്മാറ്റമടക്കമുള്ള വിഷയങ്ങളിലാണ് ചര്‍ച്ച നടക്കുക. നേരത്തെ നടന്ന രണ്ടാം വട്ട ചര്‍ച്ചയില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കാന്‍ ധാരണയായിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ മനുഷത്വ ഇടനാഴിയില്‍ തീരുമാനമായെന്ന് യുക്രൈന്‍ പ്രതിനിധി അറിയിച്ചിരുന്നു. എന്നാല്‍ രണ്ടാംവട്ട ചര്‍ച്ചയിലും തൃപ്തനല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ന് യുക്രൈനില്‍ ഭാഗിക വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റഷ്യ വാക്ക് പാലിച്ചില്ലെന്നാണ് യുക്രൈന്റെ വാദം. അസോവ കടല്‍ തീരത്തെ മരിയോപോളില്‍ നിന്നുള്ള ആളുകളെ ഒഴിപ്പിക്കാനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മാനുഷിക ഇടനാഴിയില്‍ റഷ്യ ആക്രമണം തുടരുന്നതിനാല്‍ യുക്രൈന്‍ ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. മരിയുപോള്‍ നഗരം റഷ്യയ്ക്ക് തടസമായി തുടരുകയാണ്. ഈ നഗരം പൂര്‍ണ മായും പിടിച്ചെടുക്കാനാണ് റഷ്യ ശ്രമിക്കുന്നത്. ഇതിനിടെ യുക്രൈനിന് മുകളിലെ വ്യോമപാതാ നിരോധനം പ്രഖ്യാപനത്തിനെതിരെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ രംഗത്തെത്തിയിരുന്നു. യുക്രൈന് മുകളില്‍ വ്യോമപാതാ നിരോധനം ഏര്‍പ്പെടുത്തിയാല്‍ സംഘര്‍ഷം വഷളാകുമെന്നും തീരുമാനം നടപ്പാക്കിയാല്‍ യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും പുടിന്‍ പറഞ്ഞു. യുക്രൈനിലെ സൈനിക നടപടി ഉദ്ദേശിച്ച രീതിയിലാണ് റഷ്യ മുന്നോട്ടുപോകുന്നതെന്നും പുടിന്‍ വ്യക്തമാക്കി. നാറ്റോ വ്യോമപാത നിരോധനം ഏര്‍പ്പെടുത്തമെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ ആക്രമണം തടയാനായിരുന്നു നിര്‍ദേശം. എന്നാല്‍ ആവശ്യം നാറ്റോ തള്ളിയിരുന്നു. അതേസമയം റഷ്യന്‍ അധിനിവേശത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 351 സാധാരണക്കാരെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. 707 പേര്‍ക്ക് പരുക്കേറ്റു. ഉറപ്പായ കണക്കുകള്‍ ഇതാണെങ്കിലും സംഖ്യയില്‍ വര്‍ധനയുണ്ടാവാമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ മോണിട്ടറിംഗ് സെഷന്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....