രാജ്യത്ത് ഫേസ്ബുക്ക് നിരോധിച്ച് റഷ്യ. ഫേസ്ബുക്ക് വിവേചനപരമായി പ്രവര്‍ത്തിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍, യുക്രൈന്‍, യുകെ എന്നിവിടങ്ങളില്‍ റഷ്യന്‍ മാധ്യമങ്ങളെ നിയന്ത്രിച്ച നീക്കത്തിനെതിരായ മറുപടിയാണ് ഇതെന്നും ടെലികോം റെഗുലേറ്റര്‍ റോസ്‌കോംനാഡ്സോര്‍ അറിയിച്ചു. റഷ്യന്‍ സ്റ്റേറ്റ് മാധ്യമത്തിന്റെ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായിക്കൂടിയാണ് ഫേസ്ബുക്കിന്റെ നടപടി. അധിനിവേശത്തിനിടയില്‍ വ്ളാഡിമിര്‍ പുടിന്റെ സര്‍ക്കാര്‍, വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നതിനിടയിലാണ് ഈ പുതിയ നീക്കം. യൂറോപ്യന്‍ യൂണിയനിലെ റഷ്യന്‍ സ്റ്റേറ്റ് പ്രൊപ്പഗണ്ട ഔട്ട്ലെറ്റുകളായ RT, സ്പുട്‌നിക് എന്നിവയിലേക്കുള്ള പ്രവേശനം ഫേസ്ബുക്ക് ഉടമ മെറ്റ തടഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി. ഫേസ്ബുക്ക് വഴി റഷ്യന്‍ സ്റ്റേറ്റ് മാധ്യമങ്ങള്‍ക്ക് വരുമാനം നേടാനുള്ള അവസരങ്ങളെയാണ് ഫേസ്ബുക്ക് തടഞ്ഞത്. അതേസമയം യുക്രൈനിലെ സാപ്രോഷ്യ ആണവ നിലയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യ. ആണവ നിലയത്തിന് നേരെ ഷെല്ലാക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യ യുഎന്‍ രക്ഷാസമിതിയില്‍ അറിയിച്ചു. യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സാപ്രോഷ്യ ആണവനിലയത്തിന് നേരെയാണ് വ്യോമാക്രമണമുണ്ടായത്. നിലവില്‍ ഗുരുതരമായ സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണത്തില്‍ അമേരിക്ക അടക്കം ലോകരാജ്യങ്ങള്‍ രംഗത്തെത്തി. വിമര്‍ശനത്തെ നിശബ്ദമാക്കുന്നു: ആഞ്ഞടിച്ച് ഫേസ്ബുക്ക് റഷ്യന്‍ നിരോധനത്തിനെതിരെ ആഞ്ഞടിച്ച് ഫേസ്ബുക്ക്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വിശ്വസനീയമായ വിവരങ്ങള്‍ ലഭിക്കാനും, ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള അവകാശത്തെയാണ് റഷ്യ ഹനിക്കുന്നത്. വിമര്‍ശകരുടെ വായടപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഫേസ്ബുക്ക് ആരോപിച്ചു. നേരത്തെ റഷ്യയില്‍ ഫേസ്ബുക്ക് നിരോധിച്ചിരുന്നു. ഫേസ്ബുക്ക് വിവേചനപരമായി പ്രവര്‍ത്തിക്കുന്നുവെന്നും, യൂറോപ്യന്‍ യൂണിയന്‍ യുക്രൈന്‍ യു.കെ എന്നിവിടങ്ങളില്‍ റഷ്യന്‍ മാധ്യമങ്ങളെ നിയന്ത്രിച്ച നീക്കത്തിനെതിരായ മറുപടിയാണ് ഇതെന്നും ടെലികോം റെഗുലേറ്റര്‍ റോസ്‌കോംനാഡ്സോര്‍ അറിയിച്ചു. യുക്രൈനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി റഷ്യന്‍ സ്റ്റേറ്റ് മാധ്യമത്തിന്റെ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അധിനിവേശത്തിനിടയില്‍ വ്ളാഡിമിര്‍ പുടിന്റെ സര്‍ക്കാര്‍, വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നതിനിടയിലാണ് ഈ പുതിയ നീക്കം. യൂറോപ്യന്‍ യൂണിയനിലെ റഷ്യന്‍ സ്റ്റേറ്റ് പ്രൊപ്പഗണ്ട ഔട്ട്ലെറ്റുകളായ RT, സ്പുട്‌നിക് എന്നിവയിലേക്കുള്ള പ്രവേശനം ഫേസ്ബുക്ക് ഉടമ മെറ്റ തടഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി. ഫേസ്ബുക്ക് വഴി റഷ്യന്‍ സ്റ്റേറ്റ് മാധ്യമങ്ങള്‍ക്ക് വരുമാനം നേടാനുള്ള അവസരങ്ങളെയാണ് ഫേസ്ബുക്ക് തടഞ്ഞത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....