News Beyond Headlines

28 Thursday
November

ഈ ത്രിമൂര്‍ത്തികള്‍ക്ക് ശേഷം അഭ്രപാളിയില്‍ കോട്ടയത്തിന്റെ കൈയൊപ്പ്

ഹാസ്യ ചക്രവര്‍ത്തി എസ് പി പിള്ള, ആലുമ്മൂടന്‍, കടുവാക്കുളം ആന്റണി... ഈ ത്രിമൂര്‍ത്തികള്‍ക്ക് ശേഷം അഭ്രപാളിയില്‍ കോട്ടയത്തിന്റെ കൈയൊപ്പ് -- അകാലത്തില്‍ അന്തരിച്ച കോട്ടയം പ്രദീപിനെ അങ്ങനെ വിശേഷിപ്പിക്കാം. പ്രദീപിന്റെ തനതും സവിശേഷവുമായ അഭിനയശൈലി പുതുതലമുറയ്ക്ക് നന്നേ ഇഷ്ടപ്പെട്ടു. താളത്തിലുള്ള ആ സംഭാഷണചാതുരി കുട്ടികളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു. അത് നിര്‍മാതാക്കളും സംവിധായകരും തിരിച്ചറിഞ്ഞത് പ്രദീപിന്റെ ഭാഗ്യം. ചുരുങ്ങിയ കാലംകൊണ്ട് ചെറുവേഷങ്ങളിലൂടെ 200ഓളം ചിത്രങ്ങളില്‍ തിളങ്ങിയ ഈ കലാകാരന്‍ മുഖ്യധാരാ സിനിമയില്‍ ഇരിപ്പിടം ഉറപ്പിച്ചത് വളരെ പെട്ടെന്നാണ്. മണ്‍മറഞ്ഞ ശുദ്ധനും സ്നേഹധനനുമായ ആ കലാകാരന് തുല്യനായി അദ്ദേഹം മാത്രം -- സുഹൃത്തുക്കള്‍ പറഞ്ഞു. 'നിപ' അവസാന ചിത്രങ്ങളില്‍ ശ്രദ്ധേയം... ഏറ്റവും ഒടുവില്‍ പ്രദീപ് അഭിനയിച്ച് പൂര്‍ത്തിയാക്കിയ ചിത്രങ്ങളില്‍ ശ്രദ്ധേയം എന്ന് പറയാവുന്നത് പത്രപ്രവര്‍ത്തകന്‍ ബെന്നി ആശംസ സംവിധാനം നിര്‍വ്വഹിച്ച 'നിപ' ആണ്. ഈ സിനിമയുമായി ബന്ധപ്പെട്ട് ഒരു ഫോട്ടോ ഷൂട്ടിന് ഫെബ്രു. 17ന് പകല്‍ കോട്ടയത്ത് എത്താനിരിക്കെ തലേന്നാണ് പ്രദീപിന്റെ വിടവാങ്ങല്‍. പ്രദീപുമായുള്ള സൗഹൃദം സംവിധായകന്‍ ബെന്നി ഇങ്ങനെ ഓര്‍ത്തെടുത്തു... മഹാമാരിക്കാലത്ത് അടച്ചുപൂട്ടിയ, പഴയകാല സിനിമാക്കാരുടെ താവളം ബെസ്റ്റോട്ടലിലായിരുന്നു അഭിനേതാക്കളായ കോട്ടയം പത്മനും പ്രദീപും ഞാനും സംഗമിച്ചിരുന്നത്. പത്രപ്രവര്‍ത്തകനായ സുരേഷ് അണ് പ്രദീപിനെ പരിചയപ്പെടുത്തിതന്നത്. ബെന്നിച്ചന്റെ സിനിമയില്‍ എനിക്കൊരു 'വില്ലന്‍ വേഷം' തരണമെന്ന് പ്രദീപ് പലവുരു പറഞ്ഞിട്ടുണ്ട്. ചില സുഹൃത്തുക്കളുടെ മറ്റ് സിനിമകളിലെ വേഷങ്ങള്‍ക്ക് ഞാന്‍ ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. അത്തരം വര്‍ക്കുകള്‍ക്കൊന്നും കണക്ക് പറഞ്ഞ് പ്രതിഫലം വാങ്ങാതെ കൊടുക്കുന്നതും വാങ്ങി പോരുന്നയാളാണ് പ്രദീപ്. എല്‍ഐസിയില്‍ ജോലി ചെയ്യുന്ന എന്റെ അനുജന്‍ ബിനോയിയെ കാണാന്‍ പോകുമ്പോള്‍ പ്രദീപിനെയും കാണുമായിരുന്നു. വില്ലന്‍ വേഷത്തിന്റെ കാര്യം അപ്പോഴെല്ലാം ഓര്‍മ്മിപ്പിക്കും. അങ്ങനെയാണ് 'നിപ'യിലെ ചതിയനായ അമ്മാവന്റെ വ്യത്യസ്ത വേഷം പ്രദീപിന് നല്‍കിയത്. ഇത്വരെ എല്ലാവരെയും ചിരിപ്പിച്ച പ്രദീപിന്റെ 'നിപ'യിലെ ക്രൗര്യഭാവം അദ്ദേഹം ഗംഭീരമാക്കി. കോട്ടയം പത്മനൊപ്പം ഒരു ഫോട്ടോ ഷൂട്ടിനായി എറണാകുളത്ത് നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മുമ്പ് എത്താമെന്നാണ് പ്രദീപ് പറഞ്ഞത്. പക്ഷേ... 'നിപ' ടീമിന് താങ്ങാനാവുന്നതല്ല പ്രദീപിന്റെ മരണം -- ബെന്നി പറഞ്ഞ്നിര്‍ത്തി. 'നിപ' മാര്‍ച്ചില്‍ റിലീസിന് ഒരുങ്ങുകയാണ്. കോട്ടയത്തെ ഹിമുക്രി (ഹിന്ദു -- മുസ്ലിം -- ക്രിസ്ത്യന്‍) ക്രിയേഷന്‍സാണ് നിര്‍മാണം. സലിംകുമാര്‍, ബാബു ആന്റണി, ദേവന്‍, ജോണി ആന്റണി, അനൂപ് ചന്ദ്രന്‍, ശാന്തകുമാരി തുടങ്ങിയവര്‍ക്കൊപ്പം സംവിധായകന്‍ ലാല്‍ ജോസ് ചിത്രത്തില്‍ പത്രപ്രവര്‍ത്തകനായി വേഷമിടുന്നു. പുതുമുഖം ബിന്ദ്യയാണ് നായിക. നേപ്പാള്‍, ദുബായ്, ഗോവ, ഡെല്‍ഹി എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷന്‍. ഒരു ഹിന്ദി പാട്ടും സിനിമയുടെ ഹൈലൈറ്റാവും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....