കൊച്ചി: അവിവാഹിതയാണെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ പരിഗണിക്കാതെ ബ്രിട്ടീഷ് വനിതയും കോട്ടയം സ്വദേശിയുമായുള്ള വിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. കോട്ടയം പാമ്പാടി സ്വദേശി ജോയല്‍ കെ. യോയക്കിമും ബ്രിട്ടീഷ് പൗരത്വമുള്ള ജീവാ ജോയിയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തുനല്‍കാനാണ് ജസ്റ്റിസ് എന്‍. നഗരേഷ് ഉത്തരവിട്ടത്. ജീവാ ജോയിക്ക് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡും ഉണ്ട്. ഇന്ത്യയില്‍ വേരുകളുള്ള വിദേശ പൗരന്‍മാര്‍ക്ക് നല്‍കുന്നതാണ് ഈ കാര്‍ഡ്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയപ്പോള്‍ പാമ്പാടി സബ് രജിസ്ട്രാര്‍ ആണ് ബ്രിട്ടീഷ് എംബസിയില്‍നിന്നുള്ള എതിര്‍പ്പില്ലാരേഖയും അവിവാഹിതയാണെന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്നാവശ്യപ്പെട്ടത്. തുടര്‍ന്ന് ബ്രിട്ടനിലേക്ക് മടങ്ങിയ ജീവ സര്‍ട്ടിഫിക്കറ്റിനായി ലണ്ടനിലെ കോണ്‍സുലര്‍ ഡയറക്ടറേറ്റ് ഓഫീസിനെ സമീപിച്ചെങ്കിലും അത്തരമൊരു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് നിയമപരമായി അധികാരമുള്ള അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തിയ അവിവാഹിതയാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. ഇത് അവിടത്തെ വിദേശകാര്യമന്ത്രാലയവും സാക്ഷ്യപ്പെടുത്തി. എന്നാല്‍, ബ്രിട്ടീഷ് എംബസി നല്‍കിയ അവിവാഹിത എന്ന സര്‍ട്ടിഫിക്കറ്റില്ലാതെ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ നിലപാട്. അവിവാഹിതയാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ എംബസിക്ക് നിയമപരമായി കഴിയില്ലെന്ന് കോടതി വിലയിരുത്തി. അസാധ്യമായ കാര്യങ്ങള്‍ നേടിയെടുക്കണമെന്ന് ആരെയും നിര്‍ബന്ധിക്കാനാകില്ല. തുടര്‍ന്നാണ് അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കണക്കിലെടുത്ത് ഹര്‍ജിക്കാരുടെ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....