സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 17 വര്‍ഷം. മലയാളിക്ക് മറക്കാനാകാത്ത ഈണങ്ങളും മനോഹരമായ പാട്ടുകളും സമ്മാനിച്ചാണ് ആ അനുഗ്രഹീത കലാകാരന്‍ യാത്രയായത്. 1979ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത ചൂളയെന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രന്‍ മാസ്റ്ററിന്റെ സംഗീതത്തെ മലയാളികള്‍ കേള്‍ക്കുന്നത്. കാല്‍പനികതയുടെ ലാളിത്യവുമുള്ള മധുരമനോഹരമായ പാട്ടുകള്‍ രവീന്ദ്രന്‍ മാസ്റ്റര്‍ നമുക്ക് സമ്മാനിച്ചു. അമരം, ഭരതം, ഹിസ്ഹൈനസ് അബ്ദുള്ള തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതത്തിന്റെ മാന്ത്രികത നമ്മിലേക്കെത്തിച്ചു. ഗാാനാലാപനത്തിന്റെ തലങ്ങളെ മലയാളിക്ക് പരിചിതമാക്കിയതും രവീന്ദ്രന്‍ മാസ്റ്റര്‍ തന്നെയാണെന്നതില്‍ സംശയമില്ല. ഈണം പകര്‍ന്ന ഗാനങ്ങളില്‍ ഏറ്റവും ഉചിതമായ ശബ്ദത്തിന്റെ ആലാപന മാധുര്യത്തെ കൂട്ടിക്കലര്‍ത്തുകയാണ് രവീന്ദ്രന്‍ മാസ്റ്റര്‍ ചെയ്തത്. ശാസ്ത്രീയ സംഗീതത്തിന്റെ അനന്തസാധ്യതകളിലൂടെ സഞ്ചരിച്ച ഭരതത്തിലെ പാട്ടുകള്‍ക്ക് സംസ്ഥാന പുരസ്‌കാരവും ദേശീയ അവാര്‍ഡും ലഭിച്ചു. ബഹളങ്ങളില്ലാത്ത ഈണങ്ങള്‍ തന്നെയായിരുന്നു എല്ലാം. പ്രകൃതിയുടെ സംഗീതത്തില്‍ ലയിക്കുംപോലെ വിസ്മയിപ്പിക്കുന്ന ഈണങ്ങള്‍. ഇരുന്നൂറിലേറെ ചിത്രങ്ങളിലെ പാട്ടുകള്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ ഈണമിട്ടു. ഈണങ്ങളുടെ വസന്തം സമ്മാനിച്ചാണ് രവീന്ദ്രന്‍ മാസ്റ്റര്‍ കടന്നുപോയത്. തലമുറകള്‍ നെഞ്ചോടു ചേര്‍ത്ത പാട്ടുകളുടെ നിലക്കാത്ത ഓര്‍മകളും. 1979ല്‍ 'ചൂള' എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രന്‍ മാസ്റ്റര്‍ ചലച്ചിത്ര സംഗീതസംവിധായകനായെത്തുന്നത് . സത്യന്‍ അന്തിക്കാട് രചിച്ച 'താരകേ മിഴിയിതളില്‍ കണ്ണീരുമായി ' എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമാ ഗാനം.മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങള്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം നല്‍കി. 'ഭരതം' എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991ലെ സംസ്ഥാന പുരസ്‌കാരം നേടി. ആ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ സംഗീത സംവിധാനത്തിനു പ്രത്യേക പ്രശംസയും നേടി. 2002ല്‍ സംസ്ഥാന പുരസ്‌കാരം ലഭിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....