ലണ്ടന്‍: റഷ്യയെ ഇന്റര്‍പോളില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബ്രിട്ടണ്‍. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടണ്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി പ്രിതി പട്ടേല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്റര്‍പോളിലെ അംഗത്വത്തില്‍ നിന്ന് റഷ്യന്‍ സര്‍ക്കാരിനെ പുറത്താക്കണമെന്ന് യുക്രൈനിയന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു, അതിനുളള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളും ബ്രിട്ടണ്‍ നയിക്കുമെന്നും പ്രിതി പട്ടേല്‍ വ്യക്തമാക്കി. നിലവില്‍ 195 രാജ്യങ്ങളാണ് ഇന്റര്‍പോളിലുള്ളത്. തീവ്രവാദം, സൈബര്‍ കുറ്റകൃത്യങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയ രാജ്യാന്തര കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുന്ന ഏജന്‍സിയാണ് ഇന്റര്‍പോള്‍. 1990 മുതല്‍ ഇന്റര്‍പോളില്‍ അംഗമാണ് റഷ്യ. ഇന്റര്‍പോളിലെ റഷ്യയുടെ അംഗത്വത്തിനെതിരേ നേരത്തെ തന്നെ യുക്രൈന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 2018ല്‍ റഷ്യന്‍ ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ പ്ലോകോപുചുക് ഇന്റര്‍പോളിന്റെ തലവനായി വന്നാല്‍ അംഗത്വത്തില്‍ നിന്ന് പിന്മാറുമെന്ന് അന്നത്തെ യുക്രൈന്‍ ആഭ്യന്തരവകുപ്പ് മന്ത്രി ആര്‍സെന്‍ അവകോവ് പറഞ്ഞിരുന്നു. റഷ്യന്‍ പ്രതിനിധി ഇന്റര്‍പോള്‍ മേധാവി ആയി വരുന്നത് ലോകത്തിനാകെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ദക്ഷിണകൊറിയന്‍ കിം ജോങ് യാങ്ങിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....