യുക്രൈന്‍ യുദ്ധഭൂമിയില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. തകരുന്ന ജീവിതത്തിനിടയില്‍ ജീവനും കൊണ്ടുള്ള പലായനം. ഈ യാത്രയില്‍ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കേണ്ടി വരുന്നത് ഹൃദയഭേദകമായ അവസ്ഥയാണ്. എന്നാല്‍ റൊമാനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും പേപ്പര്‍വര്‍ക്കില്ലാതെ തങ്ങളുടെ മൃഗങ്ങളെ കൊണ്ടുപോകാന്‍ അനുമതി നല്‍കുകയും ചെയ്തതോടെ ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുകയാണ്. വളര്‍ത്തുമൃഗങ്ങളെ അതിര്‍ത്തിക്കപ്പുറത്തേക്ക് കൊണ്ടുവരുന്നതിനുള്ള ഒരുപാട് കാര്യങ്ങള്‍ ആവശ്യമാണ്. നിരവധി നിയമങ്ങളും പാലിക്കേണ്ടതുണ്ട്. മൃഗാവകാശ സംഘടനയായ പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് (പെറ്റ) പ്രകാരം, പൂച്ചകള്‍ക്കും നായ്ക്കള്‍ക്കും വാക്‌സിനേഷന്‍ നല്‍കുകയും മൈക്രോചിപ്പ് നല്‍കുകയും പേവിഷബാധയ്ക്കുള്ള രക്തപരിശോധന നടത്തുകയും വേണം. എന്നിരുന്നാലും, യുക്രൈനിലെ സാഹചര്യം പരിഗണിച്ച് റൊമാനിയ, പോളണ്ട്, ഹംഗറി എന്നീ മൂന്ന് രാജ്യങ്ങള്‍ ഈ നിയമങ്ങളില്‍ ഇളവ് വരുത്തിയിരിക്കുകയാണ്. അതിനാല്‍ ആളുകള്‍ക്ക് ആശങ്കകളില്ലാതെ ഇനി തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെയും കൂടെ കൊണ്ടുപോകാം. എന്നാല്‍ ഒരാള്‍ക്ക് അഞ്ച് വളര്‍ത്തുമൃഗങ്ങളെ മാത്രമേ കൊണ്ടുപോകാന്‍ കഴിയൂ. 'ഞാന്‍ ഈ രാജ്യത്തെ സ്‌നേഹിക്കുന്നു. ഈ രാജ്യം നശിപ്പിക്കപ്പെടുന്നതില്‍ എനിക്ക് വളരെ സങ്കടമുണ്ട്'' എന്നാണ് തന്റെ രണ്ട് പൂച്ചകളുമായി പോളണ്ടിലേക്ക് പ്രവേശിച്ച 21 കാരനായ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി യുക്രൈനിലെ സാഹചര്യത്തെ കുറിച്ച് പറഞ്ഞത്. പെറ്റ ജര്‍മ്മനി യുക്രൈനിലേക്ക് 20,000 കിലോ ഭക്ഷണം വളര്‍ത്തുമൃഗങ്ങള്‍ക്കായി എത്തിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വളര്‍ത്തുമൃഗങ്ങളുമായി ഇപ്പോഴും യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സംഘടന പുതപ്പുകളും മറ്റ് ആവശ്യങ്ങളും ഒരുക്കുന്നുണ്ട്. യുക്രൈന്‍ യുദ്ധഭൂമിയില്‍ തന്റെ നായയെ ഉപേക്ഷിച്ച് രാജ്യം വിടില്ലെന്ന് ഇന്ത്യയില്‍ നിന്നുള്ള മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. കിഴക്കന്‍ യുക്രൈനിലെ ഖാര്‍കിവ് നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് റേഡിയോ ഇലക്ട്രോണിക്സിലെ വിദ്യാര്‍ത്ഥിയായ റിഷഭ് കൗശിക് ആണ് രാജ്യത്തിന് പുറത്തേക്ക് തന്നെ കൊണ്ടുപോകുന്നതിന് മുമ്പ് തന്റെ നായയെ കൊണ്ടുപോകുന്നതിനുള്ള എല്ലാ പേപ്പര്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, അനുമതിക്കായി നിരവധി രേഖകള്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയത്തെ കുറിച്ച് കൗശിക് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....