മെയ്യും മനസും ഏകാഗ്രമാക്കി, എതിരാളിയുടെ ഓരോ നീക്കവും ചെറുത്ത് തോല്‍പ്പിച്ച ഇടിക്കൂട്ടിലെ ചാമ്പ്യന്മാരായിരുന്നു ക്ലിച്കോ സഹോദരന്മാര്‍...എതിരാളികള്‍ക്ക് മുന്നില്‍ ഒരല്‍പം പോലും പതറിയിട്ടില്ലാത്ത ഈ ബോക്സിംഗ് താരങ്ങള്‍ ഇന്ന് യുക്രൈന്‍ മണ്ണില്‍ റഷ്യയ്ക്കെതിരായ യുദ്ധത്തിലാണ്. മാതൃരാജ്യത്തിന് ഒരാപത്ത് വന്നപ്പോള്‍ കീവ് മേയര്‍ കൂടിയായ വിതാലി ക്ലിച്കോവിനും, സഹോദരന്‍ വല്‍ദിമിര്‍ ക്ലിച്കോവിനും യുദ്ധത്തിന് ഇറങ്ങാന്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. 'എനിക്ക് മറ്റ് മാര്‍ഗമില്ല. യുദ്ധത്തിനിറങ്ങിയേ പറ്റൂ'- അന്‍പതുകാരനായ വിതാലി ക്ലിച്കോവ് പറയുന്നു. 'എനിക്ക് യുക്രൈനില്‍ വിശ്വാസമുണ്ട്. എന്റെ രാജ്യത്തെ വിശ്വാസമുണ്ട്, എന്റെ ജനങ്ങളില്‍ വിശ്വാസമുണ്ട്'- വിതാലി ക്ലിച്കോവ് വികാരനിര്‍ഭരനമായി മാധ്യമങ്ങളോട് പറഞ്ഞു. യുക്രൈന്റെ റിസര്‍വ് സേനയുടെ ഭാഗമായിരുന്ന വല്‍ദിമിര്‍ ക്ലിച്കോവും സഹോദരനൊപ്പം യുദ്ധത്തിനുണ്ട്. യുക്രൈന്‍ ജനത ശക്തരാണെന്ന് വല്‍ദിമിര്‍ പറയുന്നു. വ്യാഴാഴ്ചയാണ് കര-വ്യോമ-നാവിക സേനയുമായി റഷ്യ യുക്രൈനെ ആക്രമിച്ചത്. തുറന്ന യുദ്ധത്തിലേക്ക് കടന്ന റഷ്യയെ അമ്പരപ്പിച്ചുകൊണ്ട് വലിയ ചെറുത്ത് നില്‍പ്പാണ് യുക്രൈന്‍ നടത്തുന്നത്. ദിവസങ്ങള്‍ക്കകം തന്നെ യുക്രൈന്‍ തകര്‍ന്നടിയുമെന്നോ, കീഴടങ്ങുമെന്നോ കരുതിയിരുന്ന റഷ്യയ്ക്ക് വലിയ തിരിച്ചടി നല്‍കിക്കൊണ്ട് യുക്രൈന്‍ സൈന്യം പൊരുതുകയാണ്. റഷ്യന്‍ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ആയുധമെടുത്ത് പോരാടുകയാണ് യുക്രൈന്‍ ജനത. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും യുദ്ധത്തില്‍ പങ്കാളികളാകുന്നുണ്ട്. പതിനെണ്ണായിരം തോക്കുകളാണ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. മിക്ക വീടുകളിലും തോക്ക് ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഇതിനിടെ, പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. നിര്‍മാണം എങ്ങനെയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....