ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. ജമ്നാപ്യാരി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഗായത്രി പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ മോഡലിങും പിന്നണി ഗാനാലാപനവും താരം ചെയ്യുന്നുണ്ട്. ബാങ്കിങ് മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് ഗായത്രി സിനിമയിലേക്ക് എത്തിയത്. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തില്‍ പാര്‍വതി എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിച്ചത്. പിന്നീട് 2016ല്‍ മഞ്ജുവാര്യര്‍ സിനിമ കരിങ്കുന്ന സിക്‌സസില്‍ ഗസ്റ്റ് റോളിലും ഗായത്രി എത്തി. ഒരേ മുഖം, ഒരു മെക്‌സിക്കന്‍ അപാരത എന്നിവയാണ് പിന്നീട് ഗായത്രി അഭിനയിച്ച സിനിമകള്‍. സഖാവ്, കല വിപ്ലവം പ്രണയം, നാം, ചില്‍ഡ്രണ്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചു. ഇനി പുറത്തിറങ്ങാനുള്ള ഗായത്രിയുടെ സിനിമകള്‍ എസ്‌കേപ്പ്, 99 ക്രൈം ഡയറി എന്നിവയാണ്. എസ്‌കേപ്പില്‍ ഗായത്രിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മിനി സ്‌ക്രീന്‍ താരം ശ്രീവിദ്യ മുല്ലശ്ശേരി അടക്കമുള്ളവരും എസ്‌കേപ്പ് സിനിമയുടെ ഭാഗമായിട്ടുണ്ട്. നടന്‍ പ്രണവ് മോഹന്‍ലാലിനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് അടുത്തിടെ ഗായത്രി തുറന്ന് പറഞ്ഞത് വൈറലായിരുന്നു. ഇപ്പോള്‍ അതിലെ സത്യാവസ്ഥയെ കുറിച്ച് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഗായത്രി സുരേഷ്. 'പ്രണവ് മോഹന്‍ലാലിനോട് എനിക്ക് ഇഷ്ടമുണ്ട്. അദ്ദേഹത്തെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ തമ്മില്‍ പരിചയമില്ല. ദൈവം നിശ്ചയിച്ച് നടക്കുകയാണെങ്കില്‍ നടക്കട്ടെ. പക്ഷെ പ്രണവിനെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം യൂണിവേഴ്‌സ് അതുമയി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്ത് തരുന്നപോലെ എനിക്ക് തോന്നിയിട്ടുണ്ട്. പിന്‍ഭാഗം അങ്ങനെ ആക്കൂ എന്നാല്‍ നന്നാവും; ചുട്ട മറുപടി കൊടുത്ത് താരം ഒരിക്കല്‍ കാറില്‍ പോകുമ്പോള്‍ ഞാന്‍ വെറുതെ ചിന്തിച്ചു ആരേയായിരിക്കും ഞാന്‍ വിവാഹം ചെയ്യുകയെന്ന്. അപ്പേഴുണ്ട് മുമ്പില്‍ പോകുന്ന ബസില്‍ പ്രണവിന്റെ പേര്. അതുപോലെ ഒരിക്കല്‍ ഞാന്‍ പ്രണവിനെ പരിചയപ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍ ഫ്‌ലൈറ്റ് ഇറങ്ങി വരുമ്പോള്‍ പ്രണവിനെ കുറിച്ച് അറിഞ്ഞു.' 'എയര്‍പോര്‍ട്ടിനടുത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് വെയിറ്റര്‍ വന്ന് പ്രണവ് മോഹന്‍ലാല്‍ സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് പറഞ്ഞത്. അന്ന് വെയിറ്റര്‍ അങ്ങനെ പറഞ്ഞതുകൊണ്ട് ഞാന്‍ പോയി പ്രണവിനെ കണ്ട് സംസാരിച്ച് പിരിഞ്ഞു. അങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. അപ്രതീക്ഷിതമായി ഇതൊക്കെ നടക്കുമ്പോള്‍ യൂണിവേഴ്‌സ് കൂടെ നില്‍ക്കുന്നപോലെ ഒരു തോന്നല്‍. ഞാനിതെല്ലാം പറയുമ്പോള്‍ നാളെ ട്രോള്‍ വരുമെന്ന് എനിക്കറിയാം. പക്ഷെ എനിക്ക് ഏറ്റവും പേടിയുള്ള സാധനം വരെ എന്റെ ജീവിതത്തില്‍ നടന്ന് കഴിഞ്ഞു... അതുകൊണ്ട് ഞാനിപ്പോള്‍ പന്നിപൊളിയാണ്. സിനിമയോടാണ് എന്റെ പാഷന്‍ അതുകൊണ്ടാണ് ബാങ്കിലെ ജോലി പോലും ഉപേക്ഷിച്ചത്. രാജകുമാരി, വേശ്യ തുടങ്ങി കഥാപാത്രങ്ങള്‍ സിനിമയില്‍ ചെയ്യാന്‍ അവസരം ലഭിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. സിനിമയുടെ എല്ലാ മേഖലകളിലും ശോഭിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട് ഗായത്രി സുരേഷ്' പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....